മഞ്ചേശ്വരം:[www.malabarflash.com] മള്ഹറില്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ ഒന്നാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് നടന്ന മുത്ത് നബി സമ്മേളനവും ആദര്‍ശ സമ്മേളനവും ജനസാഗരമായി. അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുത്ത് നബി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന ആദര്‍ശ സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നത്തി.
മഞ്ചേശ്വരം മള്ഹറിന്റെ അങ്കണത്തില്‍ കഴിഞ്ഞ 8 ദിവസങ്ങളില്‍ വിവിധ പരിപാടികളോടെ നടന്നു വന്ന ഉറൂസ് മുബാറക് വ്യാഴാഴ്ച സമാപിക്കും. രാവിലെ 7.00 മണിക്ക് സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടിയുടെ നേതതൃത്വത്തില്‍ മൗലിദ് നടക്കും.
10 മണിക്ക് പണ്ഡിത സമാഗമം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷതവഹിക്കും. സമസ്ത പ്രിസിഡന്റ് റഈസുല്‍ ഉലമാ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ തദ്‌രീസിന് നേതൃത്വം നല്‍കും.
ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ആലുംനി ടൈം സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി കടലുണ്ടിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും.
2 മണിക്ക് എക്‌സലന്‍സി മീറ്റ് നടക്കും. കാസര്‍കോട് എ ഡി എം അമ്പുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും.
5 മണിക്ക് ഉറൂസ് മുബാറക് സമാപന സമ്മേളനം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ഥന നടത്തും. താജുശ്ശരീഅ എം. അലി കുഞ്ഞി മുസ്‌ലിയാര്‍ ശിറിയയുടെ അദ്ധ്യക്ഷതയില്‍ കന്‍സുല്‍ ഉലമ ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി, ഡോ. ശുഹൈബ് ആലം സാഹിബ് കീളക്കര, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പി.എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എന്‍.വി അബ്ദുറസ്സാഖ് സഖാഫി, ശാഫി സഅദി ബെംഗ്ലൂര്‍, മജീദ് കക്കാട് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. കര്‍ണ്ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍, സി.എം ഇബ്‌റാഹീം, യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ, ഉസ്മാന്‍ ഹാജി മള്ഹര്‍, റഷീദ് ഹാജി ഉള്ളാള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:
Post a Comment