കണ്ണൂര്‍:[www.malabarflash.com] കോടിയേരി കൊവ്വല്‍ വയലിനടുത്തുള്ള ഡി വൈ എഫ് ഐ നങ്ങാറത്ത് യൂനിറ്റ് സിക്രട്ടറി ശരത്തിന്റെ വീടിന് നേരെ ബോംബേറ്. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ബോംബ് റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്ന് പരിസരവാസികള്‍ ആരോപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബി ജെ പി പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് സി പി എം നേതൃത്വം ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പത്മണിയോടെ തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എരഞ്ഞോളി പാലത്തിനടുത്ത് പുഴക്കരയിലുണ്ടായ ബോംബേറില്‍ സ്ത്രീയുള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനായ എരഞ്ഞോളി പാലത്തെ ക്ലിന്റണ്‍ അലക്‌സാണ്ടറെ (23) കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സി പി എം പ്രവര്‍ത്തകരായ കെ പി സുജിത്ത്, സുനില്‍ എന്നിവരെ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രക്കിടെയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്കും ബോംബേറിലും കലാശിച്ചത്. പുറത്തുനിന്നുമെത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നുണ്ട്.
തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. ഈ പ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.


No comments:
Post a Comment