Latest News

ഹാക്ക് ചെയ്യാൻ സംവിധാനമുണ്ടോയെന്നു നിരീക്ഷിക്കണം; ഹാക്ക് ചെയ്യുകയും വേണം


കൊച്ചി: [www.malabarflash.com] ബാങ്കുകളുടെ ഐടി നയത്തിൽ നിന്നു വിഭിന്നമാണ് സൈബർ സുരക്ഷാ നയമെന്ന് സുരക്ഷാ നടപടികൾക്കു രൂപകൽപന നൽകിയ റിസർവ് ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും കൺസൽറ്റന്റുമായ ജി.പത്മനാഭൻ വ്യക്തമാക്കി.

ബാങ്കുകളുടെ ഐടി സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടോ, കാര്യക്ഷമതയുണ്ടോ എന്നൊക്കെ പരിശോധിക്കാനാണ് ഐടി നയം. ബാങ്കിന്റെ ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമാണിത്. എന്നാൽ, സൈബർ സുരക്ഷാ നയം ബാങ്കിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ തട്ടിപ്പുകൾ നടക്കുന്നതു തടയാനാണ്.
ആർക്കും കടന്നു കയറാൻ (ഹാക്ക് ചെയ്യൽ) പറ്റാത്ത സംവിധാനമുണ്ടോ എന്നു നിരീക്ഷിക്കുകയും സ്വയം ഹാക്ക് ചെയ്തു നോക്കുകയും വേണം. അതുവരെ കണ്ടെത്തിയിട്ടില്ലാത്ത പഴുതുകൾ ഉണ്ടോ എന്നറിയാനാണിത്. അസ്വാഭാവികമായി എന്തു നടന്നാലും ഉടൻ റിപ്പോർട്ട് ചെയ്യപ്പെടണം. 

പുറത്തു നിന്നു ഹാക്കിങ് നടന്നാലും ഉടൻ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കണം. ഹാക്ക് ചെയ്യപ്പെട്ടിട്ടും അക്കാര്യം അറിഞ്ഞ കമ്പനികളും അറിയാത്ത കമ്പനികളും ഉണ്ടെന്ന് പത്മനാഭൻ ചൂണ്ടിക്കാട്ടി.

സുരക്ഷ ഉറപ്പാക്കുന്നതിനാണ് ബാങ്കിന്റെ തന്നെ ബോർഡ് അംഗീകാരം നേടിയ സൈബർ നയം വേണമെന്ന് റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ളതെന്നും റിസർവ് ബാങ്ക് ഐടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു രൂപം നൽകിയ പത്മനാഭൻ പറഞ്ഞു.

മലയാളിയായ അദ്ദേഹം വിരമിച്ച ശേഷം കൺസൽറ്റന്റായി റിസർവ് ബാങ്കിനു വേണ്ടി സുരക്ഷാ നയം നടപ്പിലാക്കുകയായിരുന്നു. അതേ സമയം കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ളദേശ് സെൻട്രൽ ബാങ്കിൽ നിന്നു കടത്തി മനിലയിലെ റിസാൽ കൊമേഴ്സ്യൽ ബാങ്കിങ് കോർപറേഷൻ അക്കൗണ്ടിലെത്തിച്ച 8.1 കോടി ഡോളർ (530 കോടി രൂപ) തിരികെ നൽകാൻ ഫിലപ്പീൻസ് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


Keywords: Hack, Cyber, Bank, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

Keywords: Hack, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.