Latest News

സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം; ഘടകകക്ഷി നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നിരാഹാര സമരത്തിന്


തിരുവനന്തപുരം: [www.malabarflash.com] സ്ര്വാശ്രയ വിദ്യാഭ്യാസ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം ഏറ്റെടുക്കാന്‍ യുഡിഎഫ് തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കും. ഘടകകക്ഷി നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നിരാഹാര സമരം ആരംഭിക്കും.

പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സമരം തുടരാനും തീരുമാനിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍മാരുടേയും ചെയര്‍മാന്‍മാരുടേയും യോഗം തിങ്കളാഴ്ച നടക്കും.
ഇപ്പോള്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. ഫീസ് കുറയ്ക്കാതെ സമരം പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പരിയാരത്തെ ഫീസ് കുറച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നുളള പ്രചാരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും ചെന്നിത്തല നേരത്തെ പറഞിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.