മംഗളൂരു: [www.malabarflash.com] വരിഞ്ഞു മുറുക്കി വിഴുങ്ങാനൊരുങ്ങിയ പെരുമ്പാമ്പിനെ കല്ലുകൊണ്ടു കീഴടക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബണ്ട്വാള്‍ സജിപ ആദര്‍ശ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി കൊലാകെയിലെ വൈശാഖ് (11) ആണു രക്ഷപ്പെട്ടത്. അവശനായ വൈശാഖിനെ മംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ടു സ്‌കൂള്‍ വീട്ടു വീട്ടിലേക്കു മടങ്ങവേയാണു സംഭവം. വൈശാഖിനെ പാമ്പ് ചുറ്റി വരിഞ്ഞു മുറുക്കി. നിലത്തു വീണ വൈശാഖിനെ വിഴുങ്ങാന്‍ തുടങ്ങിയ പാമ്പ്, കാലു വായ്ക്കകത്താക്കുകയും ചെയ്തു. ഇതിനിടെ കൈയില്‍ കിട്ടിയ കല്ലു കൊണ്ടു വൈശാഖ് പാമ്പിനെ തുരുതുരാ ഇടിക്കാന്‍ തുടങ്ങി.
ഇതിനിടെ നിലവിളി കേട്ട് സമീപത്തെ വീട്ടിലെ ഹര്‍ഷിത എന്ന പെണ്‍കുട്ടി ഓടിയെത്തിയെങ്കിലും, പാമ്പ് ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തേക്കു വരുന്നതില്‍ നിന്നു വൈശാഖ് വിലക്കി. വൈശാഖിന്റെ ചെറുത്തു നില്‍പു താങ്ങാനാവാതെ പാമ്പ് പിടിവിട്ടു പിന്‍വാങ്ങിയതോടെ വൈശാഖിനെ ഹര്‍ഷിത വീട്ടില്‍ കൊണ്ടു ചെന്നാക്കി.
പരുക്കേറ്റ വൈശാഖിനെ വീട്ടുകാര്‍ ആദ്യം ബിസി റോഡിലും പിന്നീടു തുമ്പെയിലും ആശുപത്രിയിലെത്തിച്ച ശേഷം, ഗുരുതരാവസ്ഥയിലായതിനാല്‍ ജില്ലാ ഗവണ്‍മെന്റ് വെന്‍ലോക് ആശുപത്രിയിലേക്കു മാറ്റി.
Keywords: Karnataka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment