Latest News

പോലീസുകാരോട് ജില്ലാ പോലീസ് മേധാവി: ജോലിസമയത്ത് മൊബൈലില്‍ കളിച്ചിരുന്നാല്‍ കുടുങ്ങും


കാസര്‍കോട്: [www.malabarflash.com] ജില്ലയിലെ പോലീസുകാര്‍ ഇനി മുതല്‍ ഡ്യൂട്ടി സമയത്ത് അനാവശ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കുടുങ്ങും. ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണില്‍ കളിക്കരുതെന്നും അത്തരക്കാരെ കണ്ടെത്തിയാല്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്നും അറിയിച്ച് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് സര്‍ക്കുലര്‍ ഇറക്കി.

അനുസരണക്കേട് കാട്ടുന്ന പോലീസുകാരെ കണ്ടെത്താന്‍ ഡിവൈഎസ്പി, സിഐ എന്നിവരുടെ മിന്നല്‍ പരിശോധനയുമുണ്ടാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സേനയിലെ ചെറുപ്പക്കാരായ പോലീസുകാര്‍ ഡ്യൂട്ടിക്കിടെ മൊബൈല്‍ കളിച്ച് സമയം കളയുന്നത് വ്യാപകമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നത്. ട്രാഫിക്, പിക്കറ്റ് പോസ്റ്റുകള്‍, പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന സ്‌റ്റേഷന്‍ ഓഫിസുകളിലെ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ ഏതുസമയവും മൊബൈല്‍ ഫോണിലാണെന്നും പോലീസ് മേധാവിയുടെ സര്‍ക്കുലറില്‍ പറയുന്നു.

ഇതു സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുന്നത്. ഡ്യൂട്ടി സമയത്ത് ഔദ്യോഗികമല്ലാത്ത ഫോണ്‍ വിളികള്‍ പാടില്ല. ലാപ്‌ടോപ്, ടാബ്‌ലറ്റ് എന്നിവയില്‍ കളിച്ച് സമയം കളയുന്നത് കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലര്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് ഔദ്യോഗികമായി അനുവദിച്ച സിയുജി മൊബൈല്‍ ഫോണുകളും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ട്.


Keywords: Police, SP, Mobile, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.