[www.malabarflash.com] ഏതു വിധേനയും സിക്‌സ്പാക് ബോഡി സ്വന്തമാക്കുക എന്നതാണല്ലോ ഇന്നത്തെക്കാലത്ത് ആണ്‍കുട്ടികളുടെ മോഹം. ഈ മോഹം സാക്ഷാത്കരിക്കുന്നതിനായി ജിമ്മില്‍ എത്ര തുക ചെലവാക്കാനും പ്രോട്ടീന്‍ പൗഡറുകള്‍ കഴിച്ചു മസിലുകള്‍ ഉറപ്പിക്കാനും യാതൊരു മടിയും ഇല്ല. ഇത്തരത്തില്‍ മസിലുകളാണ് ജീവിതത്തില്‍ എല്ലാം എന്ന് കരുതിയിരിക്കുന്നവര്‍ സെഗാറ്റോയുടെ കഥ അറിയണം. ബ്രസീലിലെ സാവോ പോളോ സ്വദേശിയായ സെഗാറ്റോയെ നാട്ടുകാര്‍ വിളിക്കുന്നത് ഹള്‍ക്ക് എന്നും ഹീമാന്‍ എന്നുമൊക്കെയാണ്. കാരണം എന്തെന്നോ ? സെഗാറ്റോയുടെ ഭീമന്‍ ശരീരം തന്നെ.
48 വയസ്സുണ്ട് കക്ഷിക്ക്, ജോലി കെട്ടിട നിര്‍മാണം ഇപ്പോള്‍ നാട്ടുകാര്‍ക്കു കക്ഷിയെ കാണുന്നതു തന്നെ ഭയമാണ്. മസിലുകളോടു വല്ലാത്ത താല്‍പര്യമാണു സെഗാറ്റോയ്ക്ക്. ഏതു വിധേനയും ശരീര വലിപ്പം കൂട്ടണം എന്ന വാശിയില്‍ ശരീരത്തിനു ദോഷകരമായ കാര്യങ്ങളാണ് സെഗാറ്റോ ചെയ്യുന്നത്. 5 വര്‍ഷങ്ങള്‍ക്കു മുമ്പ് സെഗാറ്റോയുടെ പേശികളുടെ വലുപ്പം 12 ഇഞ്ച് ആയിരുന്നു. എന്നാല്‍ ഇപ്പോഴത് 23 ഇഞ്ചായി മാറി. അതുകൊണ്ടൊന്നും തൃപ്തനാകാത്ത സെഗാറ്റോ ഏതു വിധേനയും കൈകാലുകളിലെ പേശിയുടെ വലുപ്പം 27 ഇഞ്ച് ആക്കാനുള്ള ശ്രമത്തിലാണ്. പ്രശസ്ത അമേരിക്കന്‍ നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറുടെ ശരീരം കണ്ടാണ് സെഗാറ്റോ ഇത്തരത്തില്‍ മസില്‍ ഭ്രാന്തനായി മാറിയത്.
മസിലുകള്‍ക്ക് ഇത്തരത്തില്‍ വലിപ്പം വയ്ക്കാനായി സെഗാറ്റോ എന്താണു ചെയ്യുന്നതെന്നറിയാമോ ? സിന്തോള്‍ ഓയില്‍ (മസില്‍ വര്‍ദ്ധനയ്ക്കായുള്ള എണ്ണ) ശരീരത്തില്‍ കുത്തിവയ്ക്കുക. സെഗാറ്റോയുടെ അടുത്ത സുഹൃത്തു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മസില്‍ ആവശ്യമുണ്ട് എന്നു തോന്നുന്ന സ്ഥലത്ത് എണ്ണ നേരിട്ടു കുത്തിവച്ചാല്‍ മതി. അതിന്റെ ഫലം താമസിയാതെ അറിയാനാകും. എന്നാല്‍ ഒട്ടേറെ പാര്‍ശ്വഫലങ്ങളുള്ള ഈ പ്രവര്‍ത്തിയില്‍ നിന്നും സെഗാറ്റോയെ തടയാന്‍ ആര്‍ക്കും സാധിക്കുന്നില്ല.
ചെറുപ്പത്തില്‍ ശോഷിച്ച ശരീരത്തിന്റെ പേരില്‍ താന്‍ ഏറെ കളിയാക്കപ്പെട്ടിട്ടുണ്ട് എന്നാണു സെഗാറ്റോ പറയുന്നത്. അതിനാലാണു മസിലുകളോടു പ്രണയം തോന്നിത്തുടങ്ങിയത്. മസില്‍ വര്‍ധിപ്പിച്ചു വലിപ്പമേറിയ ശരീരം നേടാനായി ജിമ്മില്‍ പോയിത്തുടങ്ങി. അവിടെ വച്ചു പരിചയപ്പെട്ട ഒരു സുഹൃത്താണ് സിന്തോള്‍ ഓയില്‍ ഉപയോഗിക്കാന്‍ ശീലിപ്പിച്ചത് എന്നു പറയുന്നു സെഗാറ്റോ.
ജിമ്മില്‍ പോയിത്തുടങ്ങിയ ശേഷം 55 കിലോയില്‍ നിന്നും സെഗാറ്റോയുടെ ശരീരഭാരം 80 കിലോയായി വര്‍ധിച്ചു. ഇതും പോരാ എന്നു തോന്നിയപ്പോഴാണ് കക്ഷി സിന്തോള്‍ ഓയില്‍ ഉപയോഗിച്ച് തുടങ്ങിയത്. എണ്ണയുടെ ഉപയോഗത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ സെഗാറ്റോയെ വിലക്കുന്നുണ്ട് എങ്കിലും. 27 ഇഞ്ച് വലിപ്പത്തില്‍ കൈകാലുകളിലെ പേശികള്‍ വളര്‍ത്തണം എന്ന തീരുമാനവുമായി മുന്നോട്ടു പോകാനാണ് സെഗാറ്റോയുടെ തീരുമാനം. മസിലുണ്ടായാല്‍ ഗേള്‍ഫ്രണ്ട്‌സ് ഉണ്ടാകും എന്നു കരുതുന്നവര്‍ അറിഞ്ഞോളൂ. സെഗാറ്റോക്ക് കാമുകിമാര്‍ ഇല്ല. സ്ത്രീകള്‍ തന്നെ കാണുമ്പോള്‍ ഭയന്നു പിന്മാറുകയാണ് എന്നു സെഗാറ്റോ പറയുന്നു.
Keywords: Life News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment