പയ്യന്നൂര്‍:[www.malabarflash.com] കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന വ്യാജേന പണപ്പിരിവു നടത്തിയ സംഘത്തില്‍ പെട്ട പാപ്പിനിശ്ശേരി മൊട്ടമ്മലിലെ വിനീത് ഉണ്ണികൃഷ്ണന്‍ (30) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായും വിവരം.
താന്‍ ബിനീഷ് കോടിയേരിയാണെന്നും ബാങ്കോക്കില്‍ പോഗ്രാം അവതരിപ്പിക്കാന്‍ വരണമെന്നും പറഞ്ഞ് വിളിച്ച് പ്രമുഖ മിമിക്രി കലാകാരനെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഇയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. വിനീത് ഉണ്ണികൃഷ്ണന്‍ തായ്‌ലന്‍ഡിലെ ലാവോസില്‍ പോലീസ് പിടിയിലായതായി സൂചനയുണ്ട്.
രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കൊപ്പമാണ് വിനീത് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതെന്നാണ് പറയുന്നത്. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് പ്രോഗ്രാം അവതരിപ്പിക്കാന്‍ വരുന്ന ഓരോ കലാകാരന്റെയും പേരില്‍ 2000 രൂപ അയച്ചു കൊടുക്കണമെന്നു പറഞ്ഞാണ് തട്ടിപ്പ്.
ലാവോസില്‍ ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ ജില്ലയിലെ 12 പേരെ പാപ്പിനിശ്ശേരി സ്വദേശിയായ വിനീത് പറ്റിച്ചിട്ടുണ്ട്. ഓരോരുത്തരില്‍ നിന്നും ഒന്നും ഒന്നരയും ലക്ഷം രൂപ വരെ വാങ്ങിക്കുകയും ചെയ്തു. 2015 നവംബറിലാണ് ജോലിക്കെന്നു പറഞ്ഞ് ആളുകളെ കൊണ്ടുപോയി വിനീത് കബളിപ്പിച്ചത്.
ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായ അഞ്ചു പേര്‍ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കിയിരുന്നു. പയ്യന്നൂര്‍ കോറോത്തെ വേലിയാട്ടുമീത്തല്‍ ഷാജി വി.എം, മാടായി കോഴി ബസാറിലെ ഇട്ടോള്‍ തറമ്മല്‍ ഹൗസില്‍ റെനീഷ് ഇ.ടി, രാമന്തളി കൊവ്വപ്പുറം കുണ്ടോറ ഹൗസില്‍ രഞ്ജിത്ത്, പയ്യന്നൂര്‍ അന്നൂര്‍ പുളുക്കൂല്‍ ഹൗസില്‍ ബിനോയ്, പഴയങ്ങാടി എസ്.കെ.ബസാറിലെ ശ്രീജേഷ് പി.ജെ. എന്നിവരാണ് പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നത്.
ഇവരെ ലാവോസില്‍ സ്വന്തം റെസ്റ്റോറന്റില്‍ ജോലി തരാമെന്ന് വാഗ്ദാനം ചെയ്ത് ലാവോസിലെത്തിച്ചു. 30,000 രൂപ ശമ്പളവും താമസവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ലാവോസില്‍ എത്തുമ്പോഴേക്കും ഒരു ലക്ഷം, ഒന്നര ലക്ഷം എന്നിങ്ങനെ ഓരോരുത്തരില്‍ നിന്നും വാങ്ങിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു പണം കൈമാറ്റം. കഴിഞ്ഞവര്‍ഷം നവംബറില്‍ ഒന്നും രണ്ടും പേരെ വീതമാണ് ലാവോസില്‍ എത്തിച്ചത്.
അവിടെയെത്തിയപ്പോള്‍ വിനീതിന് അങ്ങനെയൊരു റെസ്റ്റോറന്റ് ഇല്ല എന്നു മനസ്സിലായി. പകരം ഒരു പാകിസ്താന്‍കാരന്റെ റെസ്റ്റോറന്റില്‍ പേരിന് ഒന്നും രണ്ടും പേരെ മാറി മാറി ജോലിക്കു വിട്ടു. അവിടെ ഇത്രയും ജോലിക്കാരുടെ ആവശ്യമില്ലായിരുന്നു. ഒടുവില്‍ തട്ടിപ്പുമനസ്സിലാക്കി ഒരു വിധത്തില്‍ കബളിക്കപ്പെട്ടവര്‍ നാട്ടിലെത്തുകയായിരുന്നു.
തളിപ്പറമ്പ് ബക്കളത്താണ് വിനീതിന്റെ ഭാര്യ വീട്. അവിടെ കബളിപ്പിക്കപ്പെട്ടവര്‍ പരാതിയുമായി ചെന്നപ്പോള്‍ വിനീതുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. തട്ടിപ്പിനിരയായവര്‍ വിനീത്, അമ്മ, ഭാര്യ, അനുജന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്കിയിരിക്കുന്നത്.
വിനീതിന്റെ അനുജന്‍ അനൂജും ചെറുപുഴ കമ്പല്ലൂര്‍ സ്വദേശി ശരതും ഈ തട്ടിപ്പിന് കൂട്ടാളികളാണെന്ന് ഇരയായവര്‍ പറയുന്നു. ഇവരും ലാവോസിലാണുള്ളത്. വിനീതിന്റെ ഭാര്യ മാതമംഗലത്ത് പുതിയ വീടുെവച്ച് താമസം തുടങ്ങിയതായും വിവരമുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment