കാസര്‍കോട്: [www.malabarflash.com] ബണ്ട്വാളിലെ ഗള്‍ഫുകാരുടെ വീടുകള്‍ കൊള്ളയടിച്ച് കവര്‍ന്ന അരക്കിലോ സ്വര്‍ണനാണയങ്ങള്‍ കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച പ്രതികളെയും കൂട്ടി കര്‍ണ്ണാടക പോലീസ് കാസര്‍കോട്ടെത്തിയത്.
കവര്‍ന്ന സ്വര്‍ണമാണെന്ന് അറിയാതെയാണ് സ്വര്‍ണനാണയങ്ങള്‍ വാങ്ങിയതെന്ന് ജ്വല്ലറി ഉടമകള്‍ പോലീസിനോട് പറഞ്ഞു. കര്‍ണ്ണാടക പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കവര്‍ന്ന സ്വര്‍ണനാണയങ്ങള്‍ മൈസൂരിലെ ഒരാള്‍ക്കാണ് നല്‍കിയിരുന്നത്. മൈസൂരിലെ ഇടനിലക്കാരന്‍ കാസര്‍കോട്ടെ ഒരാള്‍ക്ക് വിറ്റു.
ചെമനാട് സ്വദേശിയാണ് കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ വിറ്റത്. വെള്ളിയാഴ്ച കര്‍ണ്ണാടക പോലീസ് എത്തിയപ്പോഴാണ് വാങ്ങിയത് മോഷണ മുതലാണെന്ന് ജ്വല്ലറി ഉടമകള്‍ അറിയുന്നത്. മഹ്‌സര്‍ പ്രകാരം സ്വര്‍ണം രേഖപ്പെടുത്താതെ കര്‍ണ്ണാടക പോലീസ് ജ്വല്ലറി ഉടമകളെ ഭീഷണിപ്പെടുത്തി കൊണ്ടു പോയെന്നാണ് വിവരം.
അതിനാല്‍ ജ്വല്ലറി ഉടമകള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. 14 ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടമാണ് ജ്വല്ലറി ഉടമകള്‍ക്ക് സംഭവിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment