[www.malabarflash.com] ഫഹദ് ഫാസില്‍ ആദ്യമായി നായകനായ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ നായിക നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗന്‍ ദീപ് സിങ് മഗോ ആണ് വരന്‍. പഞ്ചാബി കുടുംബത്തിലാണ് ജനിച്ചത് എങ്കിലും നിഖിത വളര്‍ന്നതു മുംബൈയിലാണ്. ഇരുവരുടെയും പ്രണയ വിവാഹമാണ്.
മുംബൈലെ ഒരു ഹോട്ടലില്‍ വച്ചാണു തന്നെ വിവാഹം കഴിക്കുമോ എന്നു ഗഗന്‍ ചോദിക്കുന്നത്. സമ്മതമാണെന്നു പറഞ്ഞപ്പോള്‍ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലുകളില്‍ അണിയിക്കുകയായിരുന്നു എന്ന് നിഖിത പറഞ്ഞു. ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം ഡാഡി കൂള്‍ എന്നി മലയാള ചിത്രങ്ങളിലും നിഖിത അഭിനയിച്ചിട്ടുണ്ട്.
Keywords: Cinema News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment