[www.malabarflash.com] 0 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവുള്ള വെള്ളമാണു കുടിക്കുവാന്‍ ഏറ്റവും നല്ലത്. അതായത് സാധാരണ പച്ചവെള്ളമാണു നല്ലത്. (60 ഡിഗ്രി ഫാരന്‍ഹീറ്റ്= 15 ഡിഗ്രി സെല്‍ഷ്യസ്). ചില പ്രത്യേക സാഹചര്യങ്ങളില്‍ 50 ഡിഗ്രി ഫാരന്‍ഹീറ്റ് (10 ഡിഗ്രി സെല്‍ഷ്യസ്) ഊഷ്മാവ് ഉള്ള വെള്ളം (മലബന്ധം, പനി) കുടിക്കാവുന്നതാണ്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ മലിനീകരണസാധ്യതയുള്ള സ്ഥലത്തു നിന്നാണെങ്കില്‍ വെളളം നല്ലവണ്ണം ചൂടാക്കി ചൂടുമാറിയതിനുശേഷം കുടിക്കുന്നതാണു നല്ലത്. രാവിലെയും വൈകുന്നേരവും വെള്ളം രണ്ടു ഗ്ലാസ്സ് കുടക്കുന്നതു (വെറും വയറ്റിലും കിടക്കുന്നതിനു മുമ്പും) ദഹനത്തിനും നല്ല ശോധനയ്ക്കും നല്ലതാണ്. പച്ചവെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടു കുറയുന്നതായി കണ്ടിട്ടുണ്ട്.
ചൂടുവെള്ളത്തിന്റെ ഗുണങ്ങള്‍
1. ആമാശയത്തിലുള്ള ഹൈട്രോക്ലോറിക് ആസിഡ് ഉല്‍പാദനം കുറയുന്നു.
2. വിശപ്പ് കുറയ്ക്കുന്നു.
3. രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നു.
4. അല്പസമയം രക്തയോട്ടം കൂട്ടുമെങ്കിലും ക്രമേണ രക്തയോട്ടം കുറയക്കുന്നു.
5. ശരീരവേദന, നീര്, ഹൈപ്പര്‍ അസിഡിറ്റി, ചില ഇന്‍ഫെക്ഷന്‍ ഇവയ്‌ക്കെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഉത്തമം.
പച്ചവെള്ളം കുടിച്ചാല്‍
1. ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദനം കൂടുന്നു.
2. വിശപ്പ് കൂട്ടുന്നു.
3. രക്തക്കുഴലുകള്‍ ചുരുക്കുന്നു.
4. രക്തയോട്ടം ആദ്യം കുറയുമെങ്കിലും പിന്നീടു കൂടുന്നു
5. പ്രമേഹം, ത്വക് രോഗങ്ങള്‍, രക്തശുദ്ധീകരണം, ദഹനക്കുറവ് എന്നിവയ്ക്കു തണുത്തവെള്ളം കുടിക്കുന്നത് ഉത്തമം.
വാസോപ്രസില്‍, ഓക്‌സിടോസിന്‍, അല്‍ഡോസ്റ്റീറോണ്‍, അഡ്രിനായില്‍, തൈറോയ്ഡ് ഹോര്‍മോണ്‍ (തൈറോക്‌സിന്‍) എന്നീ ഹോര്‍മോണുകള്‍ ശരീരത്തില്‍ വെള്ളത്തിന്റെ അളവു കുറവുള്ളപ്പോള്‍ മൂത്രം, വിയര്‍പ്പ്, ശ്വാസത്തിലൂടെയുള്ള ഈര്‍പ്പം എന്നിവയുടെ അളവു കുറച്ചു വെളളത്തിന്റെ ആഗീരണം (പ്രധാനമായും കിഡ്‌നിയിലൂടെയും വന്‍കുടലിലൂടെയും) കൂട്ടുന്നു. വെള്ളത്തിന്റെ അളവു ശരീരത്തില്‍ കൂടുമ്പോള്‍ വെളളത്തിന്റെ ആഗീരണം കുറച്ചു വെള്ളം പുറത്തുകളയുന്നു. പിറ്റിയൂട്ടറി ഗ്രന്ഥി, അഡ്രിനല്‍ കോര്‍ട്ടക്‌സ്, തൈറോയ്ഡ്, ഹൈപ്പോതലാമസ്, കിഡ്‌നി എന്നിവയ്ക്കുണ്ടാകുന്ന തകരാറുകള്‍ വെള്ളത്തിന്റ സന്തുലിതാവസ്ഥയെ ബാധിക്കും. അതുപോലെ തന്നെ പ്രമേഹം, അമിതരക്തസമ്മര്‍ദം പോലുള്ള രോഗങ്ങളില്‍ വെള്ളത്തിന്റെ പ്രവര്‍ത്തനം താറുമാറാകാറുണ്ട്. ഇങ്ങനെയുള്ള അവ സ്ഥകളില്‍ വെള്ളം കൂടുതല്‍ കുടിക്കേണ്ടതാണ്.
വെള്ളം കുറഞ്ഞാല്‍
വെള്ളം ശരീരത്തില്‍ നിന്നും പലവിധത്തില്‍ നഷ്ടമാകുന്നുണ്ട്. മൂത്രത്തിലൂടെ 1500 മി.ലീ, ത്വക്കിലൂടെ 800 മി.ലീ. ശ്വാസകോശങ്ങളിലൂടെ 400 മി.ലി, മലത്തിലൂടെ 100 മി.ലീ. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ എക്‌സ്ട്രാ സെല്ലുലാര്‍ ഫ്‌ളൂയിഡ്, ഇന്‍ട്രാ സെല്ലുലാര്‍ ഫ്‌ളൂയിഡ് എന്നിവയുടെ അളവു കുറയുന്നു. സോഡിയം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ കൂടുതലായി നഷ്ടപ്പെടുന്നു. ക്രമേണ രക്തത്തിന്റെ അളവു കുറയുകയും വിയര്‍പ്പ്, മൂത്രം എന്നിവയുടെ അളവു കുറഞ്ഞു വിഷാംശങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. തുടര്‍ന്നു ശരീരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് (മെറ്റബോളിസം), കിഡ്‌നി തകരാറിലാവുകയും പല രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രമേഹരോഗികളില്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ (കുറഞ്ഞത് മൂന്നര ലീറ്റര്‍) അധികമുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പോകുന്നതാണ്.
വെള്ളം ശുദ്ധീകരിക്കാന്‍ മാര്‍ഗങ്ങള്‍
നെല്ലി, വട്ട (ഉപ്പില) എന്നീ മരങ്ങള്‍ കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളത്തിലെ അധികമായ ധാതുലവണങ്ങളെ കുറയ്ക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ മണ്ണിന്റെ അസിഡിറ്റി കുറച്ച് പിഎച്ച് നിലനിര്‍ത്തുവാന്‍ ചില പാഴ്മരങ്ങള്‍ ഉപകരിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വട്ട, നെല്ലി പോലുള്ള വൃക്ഷങ്ങള്‍ കിണറിനു ചുറ്റുവട്ടത്തു വളര്‍ത്തുന്നത് വെള്ളത്തിന്റെ കടുപ്പം, അമ്ലത്വം എന്നിവ കുറയ്ക്കുവാന്‍ ഉപകരിക്കും.
സാധാരണയായി വെള്ളം തിളപ്പിച്ചാല്‍ അണുക്കള്‍ ഒരു പരിധിവരെ മാറുമെങ്കിലും വെള്ളം ശുദ്ധിയാക്കേണ്ടത് അത്യാവശ്യമാണ്.
ചിരട്ടക്കരി വെള്ളത്തില്‍ (കിണറ്റിലോ/ടാങ്കിലോ) ഇടുന്നതു വെള്ളത്തിന്റെ അമ്ലതയും കടുപ്പവും മാറ്റി രോഗാണുവിമുക്തമാക്കും.
കിണര്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ (ക്ലോറിനേഷന്‍) ഉപയോഗിക്കാറുണ്ട്. 2.5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ 1000ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിലാണു കിണറ്റിലെ വെള്ളത്തില്‍ ചേര്‍ക്കേണ്ടത്. സാധാരണയായി രണ്ട് ആഴ്ചയിലൊരിക്കല്‍ ഈ വിധം ശുദ്ധിയാക്കാവുന്നതാണ്.
ഉണങ്ങിയ മുരിങ്ങക്കുരു െവള്ളത്തില്‍ ഇട്ടുവച്ചിരിക്കുന്നതും ഫലപ്രദമാണ്.
കളിമണ്‍പാത്രങ്ങളില്‍ വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതും വെള്ളത്തിനു കുളിര്‍മയേറാനും ശുദ്ധിയാകാനും സഹായിക്കും.
ഡോ. വിഷ്ണു മോഹന്‍
പ്രകൃതി ചികിത്സാ വിദഗ്ധന്‍ കോട്ടയം
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
Keywords: Health News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment