Latest News

തേങ്ങ കര്‍ഷകരെ രക്ഷിക്കണം: കെ കുഞ്ഞിരാമന്‍

തിരുവനന്തപുരം:[www.malabarflash.com] തേങ്ങ കര്‍ഷകരെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. നിയമസഭയില്‍ കെ കുഞ്ഞിരാമന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

തേങ്ങ വാങ്ങാനാളില്ലാതെ കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍
പ്രതിസന്ധിയിലാണ്. കൃഷിഭവന്‍ വഴി തേങ്ങ സംഭരിക്കുന്നത് നിര്‍ത്തി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തേങ്ങ സംഭരിച്ച വകയില്‍
നാലുകോടിയോളം രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഈ പണം എത്രയും
പെട്ടെന്ന് കൊടുക്കണം.

തേങ്ങ സംസ്‌കരണ ഫാക്ടറി കൊല്ലത്തും കോഴിക്കോടും മാത്രമാണുള്ളത്. തേങ്ങ സംസ്‌കരണത്തിനും സംഭരണത്തിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.