ബേക്കല്‍:[www.malabarflash.com] മണല്‍ കടത്തുകാര്‍ക്കെതിരെ പരാതി നല്‍കിയ ഡോക്ടര്‍ക്ക് വധഭീഷണി. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ ഡോക്ടര്‍ ബേക്കല്‍ പുതിയകടപ്പുറത്തെ അമീന്‍ ബേക്കലിനാണ് മണല്‍കടത്ത് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌സംഭവം.
ഡോക്ടര്‍ അമീന്‍ നേരത്തെ പലവട്ടം പുതിയകടപ്പുറത്ത് നിന്നും മണല്‍ കടത്തുന്ന സംഘത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ കടലോരം സംരക്ഷിക്കാന്‍ നാട്ടുകാരെ അണിനിരത്താനുള്ള ശ്രമവും തുടങ്ങിയതോടെയാണ് മണല്‍ കടത്ത് സംഘം ഡോക്ടര്‍ക്കെതിരെ തിരിഞ്ഞത്.
ബേക്കല്‍ കോട്ടയോടുചേര്‍ന്നുള്ള ഭാഗമാണ് പുതിയകടപ്പുറം. മുസ്തഫയും കൂട്ടാളികളുമാണ് ഭീഷണിപ്പെടുത്തിയതെന്ന് ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്. വധഭീഷണി സംബന്ധിച്ചു ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
മണല്‍ കടത്ത് തടയാന്‍ നിന്ന അന്നത്തെ ബേക്കല്‍ എസ് ഐ രാജേഷിനെ ലോറി കയറ്റി കൊല്ലാന്‍ശ്രമിച്ച സംഭവവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment