ന്യൂഡൽഹി:[www.malabarflash.com] സർജിക്കൽ സ്ട്രൈക്കിന് തെളിവുകൾ ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം എന്നിവർക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞ് ബിജെപി നേതാവ് രംഗത്ത്.
മാതാപിതാക്കളുടെ ആദ്യരാത്രിയുടെ ദൃശ്യതെളിവ് ആവശ്യപ്പെടുന്നതുപോലെയാണ് കേജരിവാളും സഞ്ജയ് നിരുപവും ഇന്ത്യൻ തിരിച്ചടിക്ക് തെളിവ് ആവശ്യപ്പെടുന്നതെന്ന് ബിജെപി എംഎൽഎ രാമേശ്വർ ശർമ.
മക്കളാണെന്ന് വിശ്വസിക്കാൻ മാതാപിതാക്കളുടെ ആദ്യരാത്രിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നതു പോലെയാണിത്. സർജിക്കൽ സ്ട്രൈക്കിനെ ചോദ്യം ചെയ്യുന്നവർ സൈന്യത്തെ നിരുത്സാഹപ്പെടുത്തുകയും അവഹേളിക്കുകയും സന്ദേഹിക്കുകയുമാണെന്ന് ശർമ പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment