തൃശൂർ:[www.malabarflash.com] അമല മെഡിക്കൽ കോളജിനു സമീപം ബസ്സ്റ്റോപ്പിലേക്ക് ഇന്നോവ നിയന്ത്രണംവിട്ടു പാഞ്ഞുകയറി ബസ് കാത്തുനിന്നിരുന്ന പെൺകുട്ടിയടക്കം മൂന്നു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.
അമലനഗർ ചീരംകുഴി സ്വദേശി നെല്ലിപ്പറമ്പിൽ വീട്ടിൽ ഗംഗാധരൻ (മണി –67), ബംഗളൂരുവിൽ താമസിക്കുന്ന പറപ്പൂർ സ്വദേശി ചിറ്റിലപ്പിള്ളി കുന്നത്ത് വീട്ടിൽ ചാക്കോച്ചന്റെയും നേര്യമംഗലം സ്വദേശിനി മെർലിന്റെയും മകൾ മിഷേൽ(17), കുന്നംകുളം ഞമനേങ്ങാട് കരുവമ്പായി നമസ്കാര പള്ളിക്കു സമീപം മന്നിങ്ങയിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹംസ(52) എന്നിവരാണു മരിച്ചത്.
മിഷേലിന്റെ സഹോദരൻ ജോഹൻ(ആറ്), അമ്മ മെർലിൻ ചാക്കോ, പാലക്കാട് കാരിവളപ്പിൽ അനീഷ്(28), പശ്ചിമബംഗാൾ സ്വദേശി അസീസ് (25) എന്നിവരെ പരിക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെർലിനെ സെമി ഐസിയുവിലാണു പ്രവേശിപ്പിച്ചിട്ടുള്ളത്.
ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് അപകടം. കണ്ണൂരിൽനിന്നു സെക്കൻഡ്ഹാൻഡ് ഇന്നോവ വാങ്ങി എറണാകുളത്തേക്കു കൊണ്ടുവരികെയാണ് അപകടത്തിൽപ്പെട്ടത്.
റോഡിനു കുറുകെ ക്രോസ് ചെയ്ത ബൈക്കിൽ ഇടിക്കാതിരിക്കാൻ ഇന്നോവ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് ഇടതുഭാഗത്തേക്കു തിരിഞ്ഞു റോഡരികിലെ ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു. പത്തിലധികം ആളുകൾ ഈ സമയം ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. വാൻ പാഞ്ഞുവരുന്നതു കണ്ടു രണ്ടു പേർ ഓടിമാറി. ഇടിയുടെ ആഘാതത്തിൽ ബസ് ഷെൽട്ടർ തകർന്നു. ഷെൽട്ടറിലെ മൂന്നു സ്റ്റീൽ തൂണുകളും ഇരുമ്പ് ബാരിക്കേഡും ഒടിഞ്ഞു. ബസ് സ്റ്റോപ്പിലെ സ്റ്റീൽ ഇരിപ്പിടങ്ങളും പൊളിഞ്ഞു. ഇരുമ്പു ബാരിക്കേഡുകൾക്കും ഇരുമ്പുകമ്പികൾക്കും വാനിനുമിടിയിൽപ്പെട്ട മിഷേൽ ചാക്കോയെ ഫയർഫോഴ്സെത്തി കമ്പികൾ മുറിച്ചുമാറ്റിയാണു പുറത്തെടുത്തത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും ബൈക്കിലിടിക്കാതിരിക്കാൻ വണ്ടി വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നു ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി അൽത്താഫ് പോലീസിനു മൊഴി നൽകി. ഇന്നോവയിൽ ഡ്രൈവറടക്കം നാലു പേരുണ്ടായിരുന്നു. അപകടത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണമായും തകർന്നു.

ഹൈവേ പോലീസും നാട്ടുകാരും ചേർന്നാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സ്‌ഥലത്തു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തി. എംഎൽഎമാരായ അനിൽ അക്കര, മുരളി പെരുനെല്ലി, ഡിസിസി പ്രസിഡന്റ് പി.എ. മാധവൻ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
ബംഗളൂരു സെന്റ് ജോസഫ് കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണു മിഷേൽ. സംസ്കാരം പിന്നീട്.

ഹംസയുടെ കബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഞമനേങ്ങാട് ജുമാ മസ്ജിദ് ഖബർസ്‌ഥാനിൽ. ഭാര്യ: ആരിഫ. മക്കൾ: റഹിം(യുഎഇ), ഷബീർ (ഖത്തർ). മരുമകൾ: ഹസ്ന.
തൃശൂർ വെളിയന്നൂരിലെ ജോൺസൻ ഡൈ വർക്സ് ജീവനക്കാരനാണു ഗംഗാധരൻ. ഭാര്യ സരോജിനി. മകൾ: മിനി (എൽഐസി ഏജന്റ്). മരുമകൻ: ഗോപി (ഗൾഫ്).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment