ഹൈദരാബാദ്: [www.malabarflash.com] ജൈനമത ആചാരപ്രകാരം 68 ദിവസം ഉപവാസം അനുഷ്ഠിച്ച പെണ്‍കുട്ടി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി ആരാധനയാണ് (13) മരിച്ചത്. ഉപവാസം പൂര്‍ത്തിയാക്കി രണ്ടു ദിവസം പിന്നിട്ടപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബം അറിയിച്ചു.
സ്‌കൂളില്‍ പോലും പോകാതെ കുട്ടിയെ ഉപവാസം അനുഷ്ഠിക്കാന്‍ അനുവദിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരാധന ഇതിനുമുന്‍പ് 41 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചിട്ടുണ്ടെന്നും അന്നു കുഴപ്പമൊന്നും സംഭവിച്ചില്ലെന്നാണു കുടുംബം പറയുന്നത്. ഇപ്പോള്‍ അവള്‍ അനുഷ്ഠിച്ച ഉപവാസത്തെക്കുറിച്ച് ഏവര്‍ക്കും അറിയാമായിരുന്നു. ഞങ്ങള്‍ ഒന്നുംതന്നെ ആരില്‍നിന്നും മറച്ചുവച്ചിട്ടില്ലെന്നും കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുക്കണമെന്നും ബാലാവകാശ കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment