Latest News

എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം 21 മുതല്‍

ഉദുമ:[www.malabarflash.com]എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും നടത്തിവരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 30ാം വാര്‍ഷികം ഒക്‌ടോബര്‍ 21 മുതര്‍ 27 വരെ നടക്കും. 

പരിപാടിയുടെ ഭാഗമായി സി.എം ഉസ്താദ് അനുസ്മരണം, ദിഖ്ര്‍ ഹല്‍ഖ, ബുര്‍ദാ മജ്‌ലിസ്, മതപ്രസംഗ പരമ്പര, സ്വലാത്ത് മജ്‌ലിസ്, കൂട്ടുപ്രാര്‍ത്ഥന തുടങ്ങിയവ നടക്കും.
21 വെളളിയാഴ്ച ജുമാ നിസ്‌കാരനന്തരം ജമാഅത്ത് കമ്മിററി പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തും. എരോല്‍ ഇമാം സയ്യിദ് യു.കെ. മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ എരോല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.
എം.എം ഷാഫി ഹാജി, ബഹു: അബ്ദുല്‍ റശീദ് മൊട്ടയില്‍, പി. മുഹമ്മദ് കുഞ്ഞി ഹാജി, ഇഖ്ബാല്‍ പനയംതോട്ടം, എ.കെ. മുഹമ്മദ്, അഹമ്മദ് കബീര്‍, എം. കുഞ്ഞഹമ്മദ് ഹാജി ബദരിയ, അബ്ദുല്‍റസാഖ് നഈമി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ശരീഫ് എരോല്‍ സ്വാഗതവും, റാഫി ബദരിയ നന്ദിയും പറയും.

മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ദിഖ്ര്‍ ഹല്‍ഖയ്ക്ക് നേതൃത്വം: സയ്യിദ് ലിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് ഇഖ്‌വാനു ഷാദുലിയ്യ ബുര്‍ദാ സംഘം അവതരിപ്പിക്കുന്ന ഖസ്വീദത്തുല്‍ ബുര്‍ദ്ദ:ക്ക് ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ ശുകൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക, അഫ്‌സല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

22 ന് അഷ്‌റഫ് ജൗഹരി എരുമാട്, 23ന് റാഫി അഹ്‌സനി കാന്തപുരം, 24 ന് വൈ. കുഞ്ഞഹമ്മദ് സഅദി, 25ന് കെ.പി ഹുസൈന്‍ സഅദി, 26 ന് വഹാബ് സഖാഫി മമ്പാട് മതപ്രഭാഷണം നടത്തും.

സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സയ്യിദ് ത്വാഹിര്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ കോയ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ ഇബ്‌നു ഖാദിരി, ഹൈദരലി മുസ്‌ല്യാര്‍ നിലമ്പൂര്‍ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

27 വ്യാഴാഴ്ച രാത്രി 9 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്കും സയ്യിദ് യു.കെ. മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി നേതൃത്വം നല്‍കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.