കാഞ്ഞങ്ങാട്:[www.malabarflash.com] നവംബർ 14 മുതൽ 19 വരെ ഇക്ബാൽ ഹയർ സെക്കന്‍ററി സ്ക്കൂളിൽ വെച്ച് നടക്കുന്ന ബേക്കൽ സബ് ജില്ല യുവജനോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.
ഇക്ബാൽ ഹയർ സെക്കന്‍ററിയിൽ വച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് മുസ്ലീം യതീംഖാന പ്രസിഡണ്ട് പി.കെ.അബ്ദുള്ള കുഞ്ഞി, ഡോ: അഹമ്മദ് ഹാഫീസിന് ലോഗൊ കൈമാറി കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. അഷ്ക്കര്‍ അതിഞ്ഞാലാണ് ലോഗോ രൂപകല്‍പന ചെയ്തത്.
മാനേജ്മെന്‍റ് കമ്മിറ്റ ചെയർമാൻ എം.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എ.ഹമീദ് ഹാജി, എം.ഹമീദ് ഹാജി, കെ.അബ്ദുൾ ഖാദർ , ഗംഗാധരൻ ബല്ല, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഹെഡ്മിസ്ട്രസ് പ്രവീണ സ്വാഗതം പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment