Latest News

ബേക്കല്‍ ഉപപജില്ല സ്ക്കൂള്‍ കായിക മേള പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്ക്കൂളില്‍

ബേക്കല്‍:[www.malabarflash.com] ഈ വര്‍ഷത്തെ ബേക്കല്‍ ഉപജില്ല സ്ക്കൂള്‍ കായിക മേള നവംബര്‍ 10,11,12 തീയതികളില്‍ പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്ക്കൂളില്‍ വെച്ച് നടത്താന്‍ സംഘാടക സമിതി രൂപീകരണയോഗത്തില്‍ തീരുമാനിച്ചു.
ബേക്കല്‍ ഉപജില്ലയിലെ അറുപതോളം സ്ക്കൂളുകളില്‍ നിന്നായി മൂവായിരത്തോളം കായിക പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും.

സംഘാടക സമിതി രൂപീകരണ യോഗം പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് പി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി.വി.വേലായുധന്‍,ബിന്ദു, വാര്‍ഡ് മെമ്പര്‍ ശശികുമാര്‍,ബേക്കല്‍ എ.ഇ.ഒ ശ്രീധരന്‍ മാസ്റ്റര്‍ ബേക്കല്‍ ഉപജില്ല ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സതീശന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് ശ്രീധരന്‍ നമ്പ്യാര്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ഓമന കൃഷ്ണന്‍ പുല്ലൂര്‍ യു.പി.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. ഉദയനഗര്‍ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജു എം.എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈനി നന്ദിയും പറഞ്ഞു.

മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ.എസ്.നായര്‍, ചെയര്‍മാനായും പി.ടി.എ പ്രസിഡണ്ട് ശ്രീധരന്‍ നമ്പ്യാര്‍ വര്‍ക്കിംഗ് ചെയര്‍മാനായും ഉദയനഗര്‍ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജു എം.എ കണ്‍വീനറായും ബേക്കല്‍ എ.ഇ.ഒ ശ്രീധരന്‍ മാസ്റ്റര്‍ ട്രഷററായുമുള്ള സംഘാടക സമിതി രൂപീകരിച്ചു. കൂടാതെ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.