Latest News

തെലങ്കാന മുഖ്യമന്ത്രി 3.70 കോടി രൂപ വിലയുള്ള സ്വര്‍ണ കിരീടം ക്ഷേത്രത്തിനു നല്‍കുന്നു

ഹൈദരാബാദ്:[www.malabarflash.com] തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു 3.70 കോടി രൂപ വിലയുള്ള സ്വര്‍ണ കിരീടം ക്ഷേത്രത്തിനു നല്‍കുന്നു. വാറങ്കലിലെ ഭദ്രകാളി ക്ഷേത്രത്തിനാണ് 11.7 കിലോ സ്വര്‍ണം ഉപയോഗിച്ചു നിര്‍മിച്ച കിരീടം നല്‍കുന്നത്.

റാവുവിന്റെ മേല്‍നോട്ടത്തില്‍ ഹൈദരാബാദിലെ പ്രശസ്ത ജുവലറിയാണ് കിരീടം രൂപകല്‍പന ചെയ്തത്. തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കി മാറ്റുമെന്ന തന്റെ പ്രതിജ്ഞ നടപ്പിലായതിന്റെ സന്തോഷത്തിലാണ് കോടികള്‍ വിലവരുന്ന കിരീടം ക്ഷേത്രത്തിനു നല്‍കാന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം കിരീടം പരിശോധിച്ച മുഖ്യമന്ത്രിക്ക് അതിന്റെ നിര്‍മാണം ഇഷ്ടപ്പെട്ടതായാണ് വിവരം. ഒക്ടോബര്‍ ഒന്‍പതിന് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അദ്ദേഹം കിരീടം ദേവിക്ക് സമര്‍പ്പിക്കും.

2015 ഡിസംബറില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചു മതപരമായ ചടങ്ങുകള്‍ നടത്തിയതിന്റെ പേരില്‍ റാവു വിവാദത്തില്‍ അകപ്പെട്ടിരുന്നു. തന്റെ അഭ്യുദയകാംക്ഷികള്‍ നല്‍കിയ പണമാണ് ചടങ്ങുകള്‍ക്കായി ചെലവഴിച്ചതെന്ന് ന്യായീകരിച്ചാണ് അന്ന് അദ്ദേഹം വിമര്‍ശകരെ നേരിട്ടത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.