മുംബൈ:[www.malabarflash.com] ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ 2016 2018 വര്‍ഷത്തേക്കുളള പുതിയ ചീഫ് പാട്രണ്‍ ആയി ഇമ്പിച്ചി മൊയ്തിയെയും വൈസ് ചീഫ് പാട്രണ്‍ ആയി പൈച്ചാര്‍ അബ്ദുല്ലയെയും തിരഞ്ഞെടുത്തു.
ജമാഅത്ത് ഹാളില്‍ ചേര്‍ന്ന പാട്രണ്‍ അംഗങ്ങളുടെ വാര്‍ഷിക തെരെഞ്ഞടുപ്പ് യോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് മാണിക്കോത്ത് മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എ കാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ട് ടി.എ ഖാലിദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എം.സി ഇബ്രാഹിം ഹാജി, എം.എം.കെ ഉര്‍മി, കെ.പി മൊയ്തുണ്ണി, ടി.വി.കെ അബ്ദുല്ല, വി.പി അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഡ്വ. മുഹമ്മദ് പാറ സ്വാഗതവും പൈച്ചാര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
അഡ്വ. മുഹമ്മദ് പാറ സ്വാഗതവും പൈച്ചാര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment