Latest News

എസ് എസ് എഫ് സെനറ്റ് ജില്ലാ നേതൃ ക്യാംമ്പ് സമാപിച്ചു

ദേളി:[www.malabarflash.com] ഒത്തുതീര്‍പ്പല്ല നീധിയുടെ തീര്‍പ്പുകളാവാന്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തി വരുന്ന അംഗത്വ കാല കാമ്പയിന്‍ ഭാഗമായി ഘടക ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് സംഘടിപ്പിക്കുന്ന
'സെനറ്റ് ' നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു.


രണ്ട് ദിവസങ്ങളിലായി ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന സെനറ്റ് സംഘടന പദ്ധതികളുടെ അവലോകനവും പുതിയ കാല പദ്ധതികളുടെ ആസൂത്രണവും നടന്നു.

നൂറുല്‍ ഉലമാ മഖാം സിയാറത്തിന് കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകളിലായി നടന്ന പഠനങ്ങള്‍ക്ക് സഅദിയ്യ മുദരിസ് സ്വാലിഹ് സഅദി തളിപ്പറമ്പ്, സംസ്ഥാന ഭാരവാഹികളായ റാഷിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, ശകീര്‍ അരിമ്പ്ര, സി.എന്‍. ജഹ്ഫര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സ്വലാഹുദ്ധീന്‍ അയ്യൂബി നേതൃത്വം നല്‍കി.
ഡിവിഷന്‍ കമ്മറ്റികള്‍ തയ്യാറാക്കിയ വിവിധ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ച് ചര്‍ച്ചയും വിശകലനവും ചെയതു.
ചര്‍ച്ചകള്‍ക്ക് സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, സ്വാദിഖ് ആവളം, സലാം സഖാഫി പാടലഡുക്ക, ജബ്ബാര്‍ സഖാഫി പാത്തൂര്‍, കെ.എം.കളത്തൂര്‍, ശകീര്‍ പെട്ടിക്കുണ്ട്, നേതൃത്വം നല്‍കി.
ജില്ലാ,ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത അറുപത് പ്രതിധിതികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കിയത്. മേല്‍പറമ്പ് ടൗണില്‍ പ്രകടനത്തോടെ ക്യാമ്പ് സമാപിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.