ജമ്മു : [www.malabarflash.com] ജമ്മു കശ്മീരിലെ ഹിരാനഗറില്‍ വെള്ളിയാഴ്ച ഉണ്ടായ പാക് വെടിവെപ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുര്‍നാം ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. രാത്രി 12 മണിയോടെ ഗുര്‍നാം വീരമൃത്യു വരിച്ചതായി പോലീസ് അറിയിച്ചു. 26 കാരനായ ഗുര്‍നാംസിംഗ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
വെള്ളിയാഴ്ച ഇന്ത്യന്‍ സൈനിക പോസ്റ്റിലേക്ക് പാക് റേഞ്ചേഴ്‌സ് ഭടന്മാര്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. സൈനിക പോസ്റ്റിന് നേരെയുണ്ടായ പാക് ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ ബിഎസ്എഫ് ഏഴ് പാക് സൈനികരെയും ഒരു ഭീകരനെയും വധിച്ചു.
ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ട സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. എന്നാല്‍, ഒരു ഗ്രാമീണന്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നുമാണ് പാകിസ്താന്റെ നിലപാട്.
ശനിയാഴ്ച ബാരാമുള്ളയില്‍ സൈന്യം നടത്തിയ പരിശോധനയില്‍ രണ്ട് ജയ് ഷെ മുഹമ്മദ് ഭീകരരെ പിടികൂടിയിരുന്നു. സൈനിക വിന്യാസം രേഖപ്പെടുത്തിയ ഭൂപടവും നിരവധി ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ജമ്മുകശ്മീരിലെ സാബയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതിനിടെ പാക് ചാരനെയും ഇന്ത്യന്‍ സേന പിടികൂടിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment