മംഗലാപുരം:[www.malabarflash.com] പണമ്പൂരില്‍ മാതാപിതാക്കളോടൊപ്പം സ്പീഡ് ബോട്ടില്‍ കറങ്ങുന്നതിനിടെ ബോട്ട് മറിഞ്ഞ് കടലില്‍ വീണ് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.
തളങ്കര ജദീദ് റോഡിലെ സനാഹില്‍ -ഫാത്തിമ സന ദമ്പതികളുടെ മകന്‍ മുഹമ്മദ് സദാന്റെ മയ്യത്താണ് വ്യാഴാഴ്ച രാവിലെ 9 മണിയോടെ അപകടം നടന്ന സ്ഥലത്ത് വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തളങ്കര ജദീദ് റോഡിലെ സനാഹില്‍ -ഫാത്തിമ സന ദമ്പതികളുടെ മകന്‍ മുഹമ്മദ് സദാന്റെ മയ്യത്താണ് വ്യാഴാഴ്ച രാവിലെ 9 മണിയോടെ അപകടം നടന്ന സ്ഥലത്ത് വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. പീടേക്കാരന്‍ മഹ്മൂദും കുടുംബവും ഏതാനും മാസങ്ങളായി മംഗലാപുരം പി.വി.എസ് സര്‍ക്കിളിലാണ് താമസം. സനാഹ് നാല് ദിവസം മുമ്പാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ഭാര്യ ഫാത്തിമയേയും ഏകമകന്‍ മുഹമ്മദ് സദാനെയും കൂട്ടി പണമ്പൂര്‍ ബീച്ചില്‍ സായാഹ്നം ചെലവഴിക്കാന്‍ എത്തിയതായിരുന്നു.
ബീച്ചില്‍ ഇരിക്കുന്നതിനിടയില്‍ സ്പീഡ്‌ബോട്ടില്‍ കറങ്ങാന്‍ ആഗ്രഹം തോന്നി. തുടര്‍ന്ന് യാത്രക്കാരായ മറ്റു ആറു പേരോടൊപ്പം സനാഹും ഭാര്യയും കുട്ടിയും സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരന്തമുണ്ടായത്.
ബീച്ചില്‍ നിന്ന് യാത്ര പുറപ്പെട്ട് നൂറു മീറ്റര്‍ പിന്നിട്ടപ്പോഴേക്കും ബോട്ടിന്റെ യന്ത്രം നിലച്ചു. എന്ത് ചെയ്യണമെന്നറിയാതെ ബോട്ട് ജീവനക്കാര്‍ അമ്പരന്ന് നില്‍ക്കെ വലിയൊരു തിരമാല വന്ന് ബോട്ടിനെ മറച്ചിടുകയായിരുന്നു. യാത്രക്കാരെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. മുഹമ്മദ് സദാന്‍ ഉപ്പ സനാഹിന്റെ മടിയിലിരിക്കുകയായിരുന്നു. വീഴ്ച്ചക്കിടെ സദാന്‍ കടലില്‍ മുങ്ങിപ്പോകാതിരിക്കാന്‍ സനാഹ് ആവത് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഉടന്‍ തന്നെ ബീച്ചിലുണ്ടായിരുന്നവരും ബീച്ച് ഗാര്‍ഡും സ്ഥലത്ത് നീന്തിയെത്തി യാത്രക്കാരെയെല്ലാം രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും സദാനെ മാത്രം രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിത്താണ സദാന് വേണ്ടി ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. കണ്ടെത്താനാവാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടമുണ്ടായ സ്ഥലത്തിന് ചുറ്റും വല വിരിച്ച് മടങ്ങുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ ഈ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സദാന്റെ മൃതദേഹം ഉച്ചക്ക് ബി.സി റോഡിന് സമീപം നാട്ടക്കല്ലില്‍ ഉമ്മ ഫാത്തിമയുടെ വീടിനടുത്തുള്ള പള്ളിയില്‍ ഖബറടക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment