കാസര്‍കോട്:[www.malabarflash.com] ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭര്‍തൃമതിയേയും ഒന്നരവയസുള്ള കുഞ്ഞിനേയും കാണാതായതായി പരാതി.
കൂഡ്‌ലു ആര്‍.ഡി നഗറിലെ അഭിലാഷിന്റെ ഭാര്യ രേഷ്മ(21), ഒന്നരവയസുള്ള കുട്ടി അരോഷ് എന്നിവരെയാണ് കാണാതായത്. അഞ്ചിന് രാവിലെ കൊറക്കോട് ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞ് രേഷ്മ കുഞ്ഞിനേയും എടുത്ത് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.
ഭര്‍ത്താവ് അഭിലാഷ് നല്‍കിയ പരാതിയില്‍ കാസര്‍കോട് പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment