Latest News

നഗരമധ്യത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കാഞ്ഞങ്ങാട്:[www.malabarflash.com] പുതുക്കൈ ദിവ്യം പാറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മജീദ്-സെറീന ദമ്പതികളുടെ മകള്‍ ഫാത്തിമയെ തിങ്കളാഴ്ച രാത്രി ഏഴരയോടെ നോര്‍ത്ത് കോട്ടച്ചേരിയിലെ ഒരു ലോഡ്ജ് പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.

സറീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച് തമിഴ്‌നാട് ഉഴുന്തൂര്‍പേട്ട കുന്നന്തൂര്‍ വിപ്രം മാവട്ടത്തെ പിചൈക്കാരന്റെ മകന്‍ നടയ (65)യെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്പോള്‍ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തി മജീദ് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു.

കുഞ്ഞ് സീറ്റില്‍ ഉറങ്ങികിടക്കുകയും സെറിന മറുഭാഗത്ത് ഇരിക്കുകയും ചെയ്യുന്നതിനിടയിലാണ് റിക്ഷയുടെ പിന്നിലൂടെ പതുങ്ങി വന്ന നടയ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇത് കണ്ടപ്പോഴാണ് സറീന ഉച്ചത്തില്‍ നിലവിളിച്ചത്. ഇതോടെ കുട്ടിയെ സീറ്റില്‍ തന്നെ ഉപേക്ഷിച്ച് നടയ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

സറീനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മജീദും പരിസരവാസികളും ഇയാളെ പിന്തുടര്‍ന്ന് പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിക്കുകായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തല്‍ക്ഷണം തന്നെ സെറീന കണ്ടില്ലായിരുന്നുവെങ്കില്‍ ഇയാള്‍ കുട്ടിയുമായി കടന്നുകളയുമായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്നു. ഒരു വലിയ ദുരന്തത്തില്‍ നിന്നാണ് മജീദും സറീനയും രക്ഷപ്പെട്ടത്. ഇവരുടെ ശ്രദ്ധ തിരിഞ്ഞുപോയെങ്കില്‍ കുട്ടി നടയന്റെ കൈയ്യില്‍ എങ്ങോ പോകുമായിരുന്നു. അടുത്ത നാളിലാണ് മറ്റൊരു കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ കഴിഞ്ഞ ഇയാള്‍ പുറത്തിറങ്ങിയത്.

യാചക വേഷത്തില്‍ നാട്ടില്‍ ഉടനീളം സഞ്ചരിക്കുന്ന നടയെ കുറിച്ച് പോലീസില്‍ കൂടുതല്‍ സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഈ വൃദ്ധനെ പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. നടയക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ്‌കേസ് രജിസ്റ്റര്‍ ചെയ്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.