Latest News

വാട്‌സാപില്‍ അത്യുഗ്രന്‍ ഫീച്ചറുകള്‍, ഫോട്ടോകളിലും വിഡിയോകളിലും വരയ്ക്കാം


[www.malabarflash.com] ഫോട്ടോകളിലും വിഡിയോകളിലും എഴുതാനും വരയ്ക്കാനും ഇമേജുകള്‍ കൂട്ടിച്ചേര്‍ക്കാനും അവസരമേകുന്ന സംവിധാനം ഏര്‍പെടുത്തിയതായി വാട്‌സാപ് അറിയിച്ചു. പുതിയ ക്യാമറ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നതായി വാട്‌സാപ് ബ്ലോഗിലാണ് അറിയിച്ചത്. എഡിറ്റിങ് ടൂളുകളുടെ കൂട്ടത്തില്‍ പുതിയ സൗകര്യങ്ങള്‍ ലഭിക്കും. മുന്‍ ക്യാമറാ ഫ്‌ലാഷും ഏര്‍പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് പുതിയ ക്യാമറാ ഫീച്ചറുകള്‍ വാട്‌സാപ് ഉള്‍പ്പെടുത്തിയത്. നിലവില്‍ ഈ സേവനം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുക. ഐഒഎസ് ഉപയോക്താക്കള്‍ക്കും ഉടനെ ലഭിക്കും.

ഈ ഫീച്ചര്‍ നേരത്തെ തന്നെ സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം സ്‌കൈപ് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ കൂടുതല്‍ ഇമേജുകളും ടെക്സ്റ്റുകളും വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ, വിഡിയോ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ എഡിറ്റിങ് ടൂളുകള്‍ പ്രത്യക്ഷപ്പെടും.


Keywords: Whatsapp, Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.