ഉദുമ:[www.malabarflash.com] ''ഒത്തു തീർപ്പല്ല; നീതിയുടെ തീർപ്പുകളാവാൻ '' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ആചരിക്കുന്ന അംഗത്വകാല കാമ്പയിനിന്റെ ഭാഗമായി ഉദുമ ഡിവിഷൻ അംഗത്വകാല ശിൽപശാല സംഘടിപ്പിച്ചു.
ഡിവിഷൻ പ്രസിഡണ്ട് അഷ്‌റഫ് സഖാഫി തലേക്കുന്നിന്റെ അധ്യക്ഷതയിൽ എസ്.എസ്.എഫ് സംസ്ഥാന മുതഅല്ലിം സമിതി ചെയർമാൻ അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്‌ഘാടനം ചെയ്തു.
മതങ്ങൾക്കതീതമായ സൗഹാർദ്ദം ശക്തിപ്പെടുത്തുകയാണ് കാലത്തിന്റെ ആവശ്യമെന്നും വിദ്യാർഥികൾ സൗഹൃദത്തിന്റെ വക്താക്കളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ പ്രവർത്തകരെ ചേർക്കുവാനും മെമ്പർഷിപ് പുതുക്കുവാനുമുള്ള അംഗത്വകാല സാമഗ്രികൾ ജില്ലാ ഇലക്ഷൻ ചീഫ് കൂടിയായ അദ്ദേഹം യൂണിറ്റ് സെക്രെട്ടറിമാർക്ക് കൈമാറി.
ഡിവിഷൻ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എരോൽ സ്വാഗതവും ക്യാമ്പസ് സെക്രട്ടറി റാഷിദ് കല്ലടക്കുറ്റി നന്ദിയും അറിയിച്ചു. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ജാഫർ സാദിഖ് ആവള , എസ് .വൈ.എസ് ഉദുമ സോൺ ജനറൽ സെക്രട്ടറി ഷാനവാസ് മദനി ചേടിക്കുണ്ട്, കാദർ ഹാജി ബാലനടുക്കം, ബഷീർ ഹിമമി പെരുമ്പള, മുത്തലിബ് അടുക്കം, ഹസീബ് മവ്വൽ, കബീർ സഖാഫി ചട്ടംചാൽ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment