കാസര്‍കോട്:[www.malabarflash.com] സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ജില്ലാകമ്മിറ്റി നവംബര്‍ അഞ്ചിന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന്റെ ഭാഗമായുള്ള സൗഹൃദ വര ജനകീയമായി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സൗഹൃദ വര പ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ഒരു ശതമാനം ആളുകള്‍ മാത്രമാണ് മതത്തിന്റെയും ഭാഷയുടെയും പേരില്‍ ഭിന്നിക്കണമെന്ന് ആഗ്രഹിക്കുന്നത്. അതിലൂടെ അധികാരം സ്ഥാപിക്കുകയാണ് ലക്ഷ്യം. കാസര്‍കോടിന്റെ ജനങ്ങള്‍ക്ക് ഒരു വിഭാഗത്തിന് മാത്രമായി അവരുടെ ചരിത്രങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും മുഴുവന്‍ മതവിഭാഗങ്ങളും പരസ്പരം സൗഹൃദത്തില്‍ ജീവിച്ച ഉദാഹരണമാണ് കാസര്‍കോടിനുള്ളതെന്നും അദ്ദേഹം ഉണര്‍ത്തി.

ഈ പഴയകാല സൗഹൃദം വീണ്ടെടുക്കാന്‍ എസ് എസ് എഫ് നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
മാനവ സംഗമത്തിലൂടെ കാസര്‍കോടിന്റെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സന്ദേശ പ്രഭാഷണം നടത്തി.
നാഷണല്‍ അബ്ദുല്ല, കെ വി രവീന്ദ്രന്‍, ജോസഫ് മഞ്ചേശ്വരം, ശുക്കൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക, ഇബ്‌റാഹിം സിദ്ദീഖി, സിദ്ദീഖ് പൂത്തപ്പലം, ശക്കീര്‍ എം ടി പി, ഫാറൂഖ് കുബനൂര്‍, കെ എം കളത്തൂര്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment