കാഞ്ഞങ്ങാട്:[www.malabarflash.com] മഡിയന്‍ ക്ഷേത്രത്തിന്റെ കമാനം പെയിന്റടിച്ച് വികൃതമാക്കിയ സംഭവത്തില്‍ രണ്ട് പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമാനം പെയിന്റടിച്ച് വികൃതമാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിഞ്ഞാലിലെ മുഹമ്മദ് റോഷന്‍ എന്ന ഇക്രു എന്ന മുഹമ്മദ് റഹിം, നോര്‍ത്ത് കോട്ടച്ചേരിയിലെ മുഹമ്മദ് ഷമിം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ സംഭവുമായി ബന്ധപ്പെട്ട് അതിഞ്ഞാലിലെ തന്‍സീര്‍, മുഹമ്മദ് അനസ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ സൂത്രധാരന്‍ മഡിയനിലെ മസ്‌റൂഖ് ഒളിവിലാണ്.
മസ്‌റൂഖിനെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മസ്‌റൂഖിനെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ വകുപ്പ് അനുസരിച്ചും സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 വകുപ്പ് അനുസരിച്ചുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
രണ്ടുപേരെ കഴിഞ്ഞ ദിവസവും മറ്റു രണ്ടുപേരെ തിങ്കളാഴ്ച രാത്രിയിലുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment