ദേളി:[www.malabarflash.com] 'ഗ്രീൻ സഅദിയ്യ' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ നട്ട വാഴകളിൽ നിന്ന് വാഴക്കുലകൾ വിളവെടുപ്പ് നടത്തി.
ജൈവ വളം മാത്രം ഉപയോഗിച്ച് കുട്ടികൾ തന്നെ പരിപാലിച്ചു വന്നിരുന്ന നിരവധി വാഴകളിൽ നിന്ന് അരഡസനിലധികം കുലകളാണ് വിളവെടുത്തത്.
കുട്ടികൾ സ്വന്തമായി കൃഷി ചെയ്തു വിളവെടുക്കുമ്പോൾ പ്രകൃതിയോട് അടുക്കുക മാത്രമല്ല, ആത്മവിശ്വാസം വളർത്താൻ കൂടി സഹായകമാകും എന്ന് പ്രിൻസിപ്പൽ ഹനീഫ് അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജർ ടി.അബ്ദുൽ വഹാബ് വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു . രാജൻ, യദുസുദൻ എന്നിവർ നേതൃത്വം നൽകി.
ഗ്രീൻ സഅദിയയുടെ ഭാഗമായി മുമ്പ് മത്തൻ, ചീര, മരച്ചീനി, വെണ്ടയ്ക്ക, തക്കാളി എന്നിവയും വിളവെടുപ്പ് നടത്തിയിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment