ഉദുമ:[www.malabarflash.com] ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 24ന് മോക്ക് യു.എന്‍.ജനറല്‍ അസംബ്ലി മീറ്റിംഗ് സംഘടിപ്പിക്കുന്നു.
യു. എന്നില്‍ അംഗങ്ങളായ 193 രാഷ്ട്രങ്ങളെ പ്രതിനിധികരിച്ച് നാനൂറോളം പ്രതിനിധികളായി ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. സാമൂഹ്യശാസ്ത്ര വിഷയങ്ങളെപ്പറ്റിയും പ്രത്യേകിച്ച് ഐക്യരാഷ്ട്ര സംഘടനയെപ്പറ്റിയും വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഒരു അവബോധം രൂപപ്പെടുത്താനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറിയും തിരുവനന്തപുരം ലോകസഭാംഗവുമായി ശശി തരൂറിന്റെ ഓണ്‍ലൈന്‍ സന്ദേശത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment