Latest News

റേഷന്‍ അരി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ അരി സമരം

മൊഗ്രാല്‍ പുത്തൂര്‍:[www.malabarflash.com] റേഷന്‍ കടകള്‍ വഴി എ.പി.എല്‍, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന റേഷനരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരി സമരം നടത്തി.
മൊഗ്രാല്‍ പുത്തൂരിലെ റേഷന്‍ കടയിലെത്തിയവര്‍ക്ക് സൗജന്യമായി അരിനല്‍കിയാണ് പ്രതിഷേധിച്ചത്.

റേഷന്‍ കടയിലെത്തി അരി കിട്ടാതെ പതിവായി മടങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് വിത്യസ്തമായ സമരം നടത്തിയത്. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കെ.ബി. കുഞ്ഞാമു ഹാജി ഉല്‍ഘാടനം ചെയ്തു. സിദ്ധീക്ക് ബേക്കല്‍ അധ്യക്ഷത വഹിച്ചു.

മുജീബ് കമ്പാര്‍, സി.പി.അബ്ദല്ല, സിറാജ് മൂപ്പ, കെ.ബി. അഷ്‌റഫ്, സിദ്ധീഖ് ആരിക്കാടി, ആരിഫ് എടച്ചേരി, ഷാഫി, മാഹിന്‍ കുന്നില്‍, അബ്ബാസ്, ബഷീര്‍, നാരായണന്‍, നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.