Latest News

ചാറ്റിങിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടമ്മ തട്ടികൊണ്ടുപോയി

കൊല്ലം:[www.malabarflash.com] ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചു വീട്ടമ്മ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി. 
ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില്‍ ചിഞ്ചുവിനെ (26) ഓയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.