Latest News

പ്രമുഖ അഭിഭാഷകന്‍ അഡ്വ. എ വേലായുധന്‍ നമ്പ്യാര്‍ അന്തരിച്ചു

ഉദുമ: (www.evisionnews.in): കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന എ. വേലായുധന്‍ നമ്പ്യാര്‍(58)അന്തരിച്ചു. കേരള ഹൈക്കോടതിയിലെ മുന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്നു. 

കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയില്‍ വെളളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അന്ത്യമുണ്ടായത്.
കാസര്‍കോട് എസ്.ഐയായിരുന്ന പരേതനായ എ. കൃഷ്ണന്‍ നായരുടെയും അടുക്കാടുക്കം മാധവിയമ്മയുടെയും മകനാണ്. ഭാര്യ വിജയലക്ഷ്മി കാഞ്ഞങ്ങാട് ദുര്ഗ ഹൈ സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: വിവേക് (വിപ്രോ ,എറണാകുളം) വിജിത (സിങ്കപ്പൂര്‍) മരുമകന്‍ മഹേഷ് (സിങ്കപ്പൂര്‍). സഹോദരങ്ങള്‍: അഡ്വ വിജയന്‍ നമ്പ്യാര്‍ (എ പി പി കാഞ്ഞങ്ങാട്), അഡ്വ വിദ്യാധരന്‍ (കാസര്‍കോട്), വിശ്വനാഥന്‍ (എ.എസ്.ഐ, വിജിലന്‍സ്), രാമകൃഷ്ണന്‍ (എസ്,ഐ), അശോകന്‍ (ജില്ലാ പോലീസ് ഓഫീസ്, കാസര്‍കോട്), വിനോദ് (മര്‍ച്ചന്റ് നേവി), വിശാലാക്ഷി, ചന്ദ്രകല. റിട്ട. വിജിലന്‍സ് എസ്.പിയും കാസര്‍കോട് ഡി.വൈ.എസ്.പിയുമായിരുന്ന എ ബാലകൃഷ്ണന്‍ നായര്‍ അമ്മാവനാണ്.

കാസര്‍കോട് ഗവ. കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മികച്ച സ്പോര്‍ട്സ്മാനുമാണ്. ജില്ലയിലെ വിവിധ തുറകളിലുള്ള ജനങ്ങളുടെ നിയമോപദേശകന്‍ കൂടിയായിരുന്ന വേലായുധന്‍ നമ്പ്യാരുടെ നിര്യാണം കാസര്‍കോട്ടെ നിയമവൃത്തങ്ങള്‍ക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. വേലായുധന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ.എന്‍ അശോക് കുമാര്‍ അനുശോചിച്ചു.

മൃതദേഹം ഞായറാഴ്ചാ ആറാട്ടുകടവിലെ രാമനിലയം തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.