Latest News

പാഠ്യപദ്ധതി മതനിരപേക്ഷതക്ക് വിരുദ്ധം: പീസ് സ്‌കൂളിനും ഡയറക്ടര്‍മാര്‍ക്കുമെതിരെ കേസ്

കൊച്ചി:[www.malabarflash.com] സംസ്ഥാനത്തെ ഐ.എസ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനും ഡയറക്ടര്‍മാര്‍ക്കുമെതിരെ കേസ്. സ്‌കൂളിലേത് മതേതര മൂല്യമില്ലാത്തതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പാഠ്യപദ്ധതിയാണെന്ന വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. പ്രിന്‍സിപ്പലും സംസ്ഥാനത്തെ മൂന്ന് പ്രമുഖ വ്യവസായികളായ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

പീസ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പത്ത് സ്‌കൂളുകള്‍ക്കെതിരെയും അന്വേഷണം നടത്തും. ഇതുകൂടാതെ ലക്ഷദ്വീപിലെ മിനിക്കോയിയിലും മംഗളൂരുവിലും ഓരോ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് പാഠ്യപദ്ധതിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാക്കി സ്‌കൂള്‍ അധികൃതരെ പ്രതിചേര്‍ത്തുള്ള എഫ്.ഐ.ആര്‍ കാക്കനാട് കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചു. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ) പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

തിരോധാനത്തത്തെുടര്‍ന്ന് ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട മെറിന്‍ ജേക്കബ് (മറിയം) ഈ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഭര്‍ത്താവ് ബെസ്റ്റിനെതിരെയും (യഹ്യ) ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിശദ അന്വേഷണം ആ ഘട്ടത്തില്‍ നടത്തിയിരുന്നു.
അന്ന് സ്‌കൂള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളെ ഐ.ജി എസ്. ശ്രീജിത് വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനവും പാഠ്യവിഷയങ്ങളും സംബന്ധിച്ച് അന്വേഷിക്കണമെന്ന നിര്‍ദേശത്തത്തെുടര്‍ന്നാണ് എറണാകുളം, ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പഠനം നടത്തി എറണാകുളം അസി. കമീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നോര്‍ത് സി.ഐക്കാണ് അന്വേഷണച്ചുമതല.

2009ല്‍ ആരംഭിച്ച സ്‌കൂളിന് സി.ബി.എസ്.ഇയുടെ അംഗീകാരമില്ലെന്ന് വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ടിലുണ്ട്. ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പാഠ്യപദ്ധതി. മതനിരപേക്ഷതക്ക് വിരുദ്ധവും മതവിദ്വേഷം വളര്‍ത്തുന്നതുമായ വിഷയങ്ങളും പാഠ്യപദ്ധതിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

നടത്തിപ്പുകാരെന്നനിലയിലാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരെ പ്രതികളാക്കിയതെന്ന് പാലാരിവട്ടം എസ്.ഐ പറഞ്ഞു. കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബാളുമായി ബന്ധപ്പെട്ട തിരക്കൊഴിഞ്ഞ ശേഷമെ വിശദ അന്വേഷണത്തിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത് സി.ഐയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്‌ളെന്നും പോലീസ് മേധാവികള്‍ വ്യക്തമാക്കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.