ഓസ്‌ട്രേലിയ: [www.malabarflash.com] കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ക്രിസ്ത്യന്‍ മതപുരോഹിതന് 18 വര്‍ഷം ജയില്‍ ശിക്ഷ. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ പാട്രിക്ക് ക്ലാഫി എന്ന എഴുപത്തിമൂന്ന് വയസുകാരനായ കത്തോലിക് പുരോഹിതനേയാണ് കോടതി ശിക്ഷിച്ചത്. അള്‍ത്താരയില്‍ പുരോഹിതന്റെ സഹായികളായ ആണ്‍ക്കുട്ടികളും ആദ്യ കുര്‍ബാനക്കെത്തിയ ഏഴ് വയസുകാരിയായ പെണ്‍ക്കുട്ടിയുമാണ് പീഡനത്തിന് ഇരയായത്.
കുട്ടികളുടെ വീട്ടില്‍ നിരന്തര സന്ദര്‍കനായ പുരോഹിതന്‍ കുടുംബത്തിന്റെ വിശ്വാസം മുതലാക്കിയായിരുന്നു പീഢനം നടത്തിയത്. കുറ്റം ചെയ്ത പുരോഹിതന്‍ പീഡനത്തിന് ഇരയായവരോട് ക്ഷമാപണം നടത്താന്‍ തയ്യാറായില്ല എന്നും സമൂഹത്തിന് വഴികാണിക്കേണ്ട വ്യക്തി തന്നെയാണ് കുറ്റം ചെയ്തത് എന്ന് നരീക്ഷിച്ച വിക്ടോറിയ കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment