കാസര്‍കോട്:[www.malabarflash.com] കാട്ടുപന്നിയെ വേട്ടയാടി കാറില്‍ കടത്തുകയായിരുന്ന മൂന്നംഗസംഘത്തെ പൊലീസ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഉളിയത്തടുക്ക ജംഗ്ഷനില്‍ വെച്ചാണ് മാരുതികാറും പ്രതികളും പിടിയിലായത്.
മുള്ളേരിയ കാട്ടിപ്പാറ പാണ്ടിയിലെ വിനയകുമാര്‍(38), പാണ്ടി പള്ളഞ്ചിയിലെ പി.ജെ ശശി കുമാര്‍ (29) കുറ്റിക്കോല്‍ വളപ്പില്‍ ഹൗസിലെ കെ. അശോകന്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
കെ.എല്‍ 14 ഇ. 9558 മാരുതി കാര്‍ കസ്റ്റഡിയിലെടുത്തു. ടൗണ്‍ അഡീഷണല്‍ എസ്.ഐ. ആന്റണിയുടെ നേതൃത്വത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പുലര്‍ച്ചെ ഉളിയത്തടുക്കയില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് മധൂര്‍ ഭാഗത്ത് നിന്ന് മാരുതി കാര്‍ അമിത വേഗതയില്‍ വന്നത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ മീപ്പുഗുരിയില്‍ വെച്ച് തടഞ്ഞ് വെച്ച് പിടികൂടുകയായിരുന്നു.
കാര്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ തല തകര്‍ന്ന നിലയില്‍ കാട്ടുപന്നിയെ കണ്ടത്. തങ്ങള്‍ തോട്ടവെച്ച് വേട്ടയാടിയ പന്നിയാണിതെന്ന് പ്രതികള്‍ പറഞ്ഞു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. കേസ് വനം വകുപ്പിന് കൈമാറി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment