Latest News

അജാനൂരിലെ നൂറോളം ലീഗ് പ്രവര്‍ത്തകര്‍ സി പി ഐയിലേക്ക്‌

കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറിസ്‌കൂള്‍ പരിസരത്ത് നിന്നും നൂറോളം മുസ്ലിംലീഗുകാര്‍ സി പി ഐയിലേക്ക്.

ഇട്ടമ്മലിലെ സി പി എമ്മുകാരും ഇഖ്ബാല്‍ സ്‌കൂള്‍ പരിസരത്തെ ഒരു വിഭാഗം മുസ്ലിംലീഗുകാരും ഏറെക്കാലമായി കലഹത്തിലാണ്. ഇടക്കിടെ ഏറ്റുമുട്ടലുകളും അക്രമങ്ങളും ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ട് ഇഖ്ബാല്‍ സ്‌കൂള്‍ പരിസരത്ത് ഇരുപതോളം കേസുകളുള്ള ലീഗുകാരുണ്ട്. എന്നാല്‍ ഇവരെ മുസ്ലിംലീഗ് നേതൃത്വം വേണ്ടവിധം സഹായിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അണികള്‍ സി പി ഐയില്‍ പോകാന്‍ തീരുമാനിച്ചത്.

ബുധനാഴ്ച വൈകിട്ട് സി പി ഐ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ അറുപതോളം മുസ്ലിംലീഗ് പ്ര വര്‍ത്തകര്‍ പങ്കെടുത്തു. യോഗത്തില്‍വെച്ച് ഇബ്രാഹീമിന്റെ മകന്‍ എ.ഷമീര്‍ കണ്‍വീനറായി സി പി ഐ അനുഭാവി ഗ്രൂ പ്പ് രൂപീകരിച്ചു. 

ഈ മാസം തന്നെ മുസ്ലിം ലീഗില്‍ നിന്നും നൂറിലധികം ആളുകളെ അടര്‍ത്തിയെടുത്ത് വിപുലമായ യോഗം ചേരാണ് തീരുമാനം.അമ്പാച്ചു എന്ന അബ്ബാസ് , അബൂബക്കറിന്റെ മകന്‍ ജുനീഫ്, സഹോദരന്‍ ബാഷിത്ത്, അന്തുക്കയുടെ മക്കളായ തശ്‌രീഫ്, തസീര്‍, അബ്ദുള്ളയുടെ മകന്‍ സലീം, ഇസ്മായിലിന്റെ മകന്‍ അജ്മല്‍, സി.അബ്ദുള്‍ റഹിമാന്റെ മകന്‍ നബീല്‍ തുടങ്ങിയവരടക്കമുള്ളവരാണ് സി പി ഐയില്‍ ചേരുന്നത്. 

ആദ്യ യോഗത്തില്‍തന്നെ മുസ്ലിം ലീഗ് പോലെയല്ലാ സി പി ഐ എന്ന് നേതാക്കള്‍ വിശദീകരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തിരിച്ചറിഞ്ഞശേഷം പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മതിയെന്നും നേതാക്കള്‍ നിര്‍ദ്ദേശിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.