Latest News

ഫെയ്‌സ്ബുക്ക് കാമുകനെത്തേടി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ പോലീസ് പിടികൂടി


ചവറ: [www.malabarflash.com] ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശ്രീലങ്കന്‍ കാമുകനെത്തേടി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ഒടുവില്‍ പോലീസ് പിടിയിലായി. നീണ്ടകര സ്വദേശിനി 20 കാരിയെയാണ് തിരുവന്തപുരത്തുനിന്ന് ചവറ പോലീസ് നാട്ടിലെത്തിച്ചത്.

കാമുകനെത്തേടി നാലുദിവസംമുമ്പാണ് പെണ്‍കുട്ടി വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാനില്ലന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചവറ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തുനിന്ന് പെണ്‍കുട്ടിയെ പിടികൂടുകയായിരുന്നു.

ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി, ശ്രീലങ്കയിലെ കാന്‍ഡി സ്വദേശി തന്‍സിം അഹ്‌സനെന്ന പേരില്‍ പരിചയപ്പെട്ട യുവാവുമായി നാലുമാസമായി പ്രണയത്തിലായിരുന്നത്രേ. കഴിഞ്ഞ ജൂണില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ പരിചയക്കാരായത്. തമിഴിലായിരുന്നു ചാറ്റിങ്.

വ്യത്യസ്ത മതത്തില്‍പ്പെട്ടതും മറ്റൊരു രാജ്യക്കാരനുമായതിനാല്‍ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. കഴിഞ്ഞയാഴ്ച താന്‍ നേരില്‍ കണ്ടിട്ടില്ലാത്ത കാമുകനെത്തേടി പെണ്‍കുട്ടി വീടുവിട്ടു. തിരുവനന്തപുരത്ത് എത്തിയശേഷം ആകെയുണ്ടായിരുന്ന സ്വര്‍ണമാല വിറ്റ് 19,500 രൂപയുമായി വാടകമുറിയില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ചവറ സി.ഐ. ഗോപകുമാര്‍, എസ്.ഐ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടുകിട്ടിയത്. ഒടുവില്‍ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാമെന്ന് സമ്മതിച്ചു. എന്നാല്‍ കാമുകന്‍ ശ്രീലങ്കക്കാരനായതിനാല്‍ പോലീസ് ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണ്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.