ബദിയഡുക്ക: [www.malabarflash.com] റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബൈക്കിടിച്ചു മരിച്ചു. ബദിയഡുക്ക അപ്പര്‍ ബസാറിലെ ഗ്യാരേജിലെ സെക്യൂരിറ്റി ജീവനക്കാരനായ അഗല്‍പ്പാടിയിലെ ബാലകൃഷ്ണ കുറുപ്പ് (68)ആണ് മരിച്ചത്.
പരിക്കേറ്റ ബൈക്കു യാത്രക്കാരന്‍ ബീജന്തടുക്ക സ്വദേശി മനോഹര ആചാര്യ (55)യെ കാസര്‍കോട്ടേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ബദിയഡുക്ക ഗണേശ് മന്ദിരത്തിനു സമീപത്താണ് അപകടം. റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ചു സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമായതിനാല്‍ ബാലകൃഷ്ണ കുറുപ്പിനെ മംഗഌരുവിലെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്.
പരേതയായ ശീലാവതിയാണ് ഭാര്യ. സുജാത, സുനിത മക്കളും ശ്രീനിവാസ, ശശിധര മരുമക്കളുമാണ്.
അപകടത്തില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.
Keywords: Badiyadukka, Kasaragod, Accident, Obituary, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment