Latest News

അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊന്ന ശേഷം ചാക്കിൽകെട്ടി ഉപേക്ഷിച്ചു

ന്യൂഡൽഹി:[www.malabarflash.com] ഡൽഹിയിൽ കാണാതായ പെൺകുട്ടിയെ ഒരു ദിവസത്തിനു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ന്യൂ ഉസ്മാൻപുരിലാണ് 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചണച്ചാക്കിനുള്ളിൽ പൂർണ നഗ്നയായ നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറയുന്നു.

ഗൗതംപുരി സ്വദേശിനിയായ പെൺകുട്ടി അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം പലചരക്ക് കടയിൽ സാധനം വാങ്ങാൻപോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു.

ബുധനാഴ്ച രാവിലെ വഴിയരുകിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.