Latest News

നോക്കിയ വരുന്നു, അത്യുഗ്രന്‍ ഫീച്ചറുകളുമായി!


[www.malabarflash.com] നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതു മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിപ്പിലാണ്. നിരവധി ഊഹാപോഹങ്ങള്‍ക്കിടെ കംപ്യൂട്ടര്‍, മൊബൈല്‍ വിശകലന സൈറ്റായ ഗീക്ക്‌ബെഞ്ച് (ഏലലസആലിരവ) നോക്കിയയുടെ പുറത്തിറങ്ങാനിരിക്കുന്ന മൂന്നു സ്മാര്‍ട്ട്‌ഫോണുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഓഗസ്റ്റിലാണ് ഈ വര്‍ഷം അവസാന പാദത്തില്‍ നാല് ആന്‍ഡ്രോയിഡ് ഫോണുകള്‍ നോക്കിയ പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ മൂന്ന് നോക്കിയ സ്മാര്‍ട്ട്‌ഫോണുകളുടെ വിശദാംശങ്ങളാണ് പുറത്തായിരിക്കുന്നത്. നോക്കിയ 5320, നോക്കിയ 1490, ഡി1സി എന്നിവയാണവ. ഇതില്‍ നോക്കിയ 5320 താരതമ്യേന വിലകൂടിയ മോഡലാണെന്നാണ് കരുതുന്നത്.

അതേസമയം, ഡി1സി എന്ന ഇടത്തരം വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പ്രിയതാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 3 ജിബി റാം, 1.4ഏഒ്വ പ്രൊസസര്‍, ആന്‍ഡ്രോയിഡ് 7.0 നൂഗട്ട് തുടങ്ങി വളരെ കുറച്ച് വിശദാംശങ്ങള്‍ മാത്രമേ ഡി1സിയുടെ പുറത്തായിട്ടുള്ളൂ. ഡി1സിക്ക് സിംഗിള്‍ കോറില്‍ 656ഉം മള്‍ട്ടി കോറില്‍ 3120ഉമാണ് ഗീക്ക്‌ബെഞ്ച് നല്‍കുന്ന സ്‌കോര്‍.

ഒരുകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായരായിരുന്ന നോക്കിയയുടെ തിരിച്ചുവരവ് മോഡലുകള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിനിടെ നോക്കിയ പുറത്തിറക്കിയ ആന്‍ഡ്രോയിഡിലുള്ള എന്‍1 ടാബ്ലെറ്റുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ പുറത്തിറങ്ങാനിരിക്കുന്ന നാല് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ നോക്കിയക്ക് വലിയ പ്രതീക്ഷയാണുള്ളത്. അതുകൊണ്ടുതന്നെ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതിന് മുന്‍പായി യാതൊരു വിവരവും ഔദ്യോഗികമായി നോക്കിയ പുറത്തുവിട്ടിട്ടില്ല.


Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.