Latest News

മതേതരത്വം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നേറണം: അജ്മല്‍ ഇസ്മായില്‍

ഉപ്പള:[www.malabarflsh.com] വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്തി മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട മതേതരത്വം സംരക്ഷിക്കാന്‍ പൊതുസമുഹം യോജിച്ച് മുന്നേറണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.

മതേതരത്വം ഇന്ത്യയുടെ ജീവനാണ് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പശുരാഷ്ട്രീയത്തിന്റെ പേരിലും അല്ലാതെയും ദലിതുകളേയും പിന്നാക്കക്കാരേയും മുസ്്‌ലിംകളേയും കൊന്നൊടുക്കുകയാണ് സംഘ്പരിവാര്‍. തിന്നാനും പറയാനും എല്ലാവര്‍ക്കും തുല്യനീതിയുമായിരുന്നു ഡോ. അംബേദ്ക്കര്‍ അടക്കമുള്ള മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട മതേതര ഇന്ത്യ. ഇത് സംരക്ഷിക്കേണ്ടത് പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍, പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹനീഫ, പിഡിപി സംസ്ഥാന സെക്രട്ടറി എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, ഇക്ബാല്‍ ഹൊസങ്കടി, മുഹമ്മദ് പാക്യാര, ഖാദര്‍ അറഫ, മഞ്ചേശ്വരം പഞ്ചായത്തംഗം ഫൈസല്‍ മച്ചംപാടി, ചന്ദ്രന്‍ തൃക്കരിപ്പൂര്‍, ശരീഫ് പടന്ന, അഫ്‌സല്‍ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.