Latest News

'എന്റെ ഉന്നത വിജയത്തില്‍ അസൂയ പൂണ്ട് സഹപാഠികള്‍ എന്നെ നിരന്തരം ക്രൂരമര്‍ദ്ദനത്തിനിരയാക്കി'


പാട്‌ന: [www.malabarflash.com] ബീഹാറില്‍ ദലിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന സഹപാഠികളുടെ വീഡിയോ വാര്‍ത്തയായിരുന്നു. സഹപാഠികളുടെ ക്രൂരതയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥി രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ വിദ്യാര്‍ത്ഥിയുടെ പ്രതികരണത്തിനായി ലോകം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ വിദ്യാര്‍ത്ഥി തയ്യാറായിരുന്നില്ല. താന്‍ നിരന്തരം അക്രമത്തിന് ഇരയായിരുന്നെന്നും പ്രതികരിക്കാതിരുന്നത് ഭയന്നിട്ടാണെന്നും നിശബ്ദത ഭംജിച്ച് വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

താനൊരു ദലിത് വിദ്യാര്‍ത്ഥിയാണ്, അതിന്റെ പേരില്‍ അവര്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്യുമായിരുന്നു. പക്ഷെ പ്രതികരക്കാന്‍ തനിക്ക് ഭയമായിരുന്നു. കാരണം പണക്കാരനും സമൂഹത്തിലെ പ്രധാനിയുമായ സഹപാഠികളുടെ അച്ഛന്‍ തന്നേയും കുടുംബത്തേയും അക്രമിക്കും എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു. പതിനാറുകാരനായ വിദ്യാര്‍ത്ഥി പറയുന്നു.

എന്റെ അച്ഛനൊരു സ്‌കൂള്‍ അധ്യാപകനായിരുന്നു. 'ഏറ്റവും മികച്ചത്' എന്ന് അര്‍ത്ഥം വരുന്ന പേരാണ് അച്ഛന്‍ എനിക്ക് നല്‍കിയത്. മികച്ച വിദ്യാഭ്യാസം എനിക്ക് ലഭിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനായി ആണ് മുസാഫര്‍പൂറിലെ സ്‌കൂളില്‍ എത്തുന്നത്. അച്ഛന്റെ ആഗ്രഹം പോലെ ക്ലാസുകളിലെല്ലാം ഒന്നാമനായി. വീട്ടില്‍ സന്തോഷത്തോടെ നല്‍കുന്ന ട്രോഫികളും പ്രോഗ്രസ്‌കാര്‍ഡുമെല്ലാം സ്‌കൂളില്‍ എനിക്ക് ദു: സ്വപ്നങ്ങളായിരുന്നു സമ്മാനിച്ചത്. സ്‌കൂളില്‍ സഹാപാഠികളില്‍ നിന്നും നേരിട്ട നിരന്തര പീഡനങ്ങളുടെ അനുഭവം വെളിപ്പെടുത്തുകയാണ് അവന്‍. തന്റെ ഉന്നത വിജയത്തില്‍ മനംനൊന്ത പഠനത്തില്‍ പിന്നിലായിരുന്ന സവര്‍ണ്ണജാതിയില്‍ പെടുന്ന സഹപാഠികള്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ആഴ്ച്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും അവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു എന്ന് വിദ്യാര്‍ത്ഥി പറയുന്നു.

രണ്ട് വര്‍ഷത്തിലധികമായി അവര്‍ ഈ കലാപരിപാടി തുടരുകയായിരുന്നു. മുഖത്ത് കാര്‍ക്കിച്ച് തുപ്പാറുണ്ടായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ തന്റെ രക്ഷയ്ക്കായി മറ്റ് സഹപാഠികളാരും മുന്നോട്ട് വരാറില്ലായിരുന്നു. ക്രൂരതയെക്കുറിച്ച് അറിഞ്ഞ അധ്യാപകന്‍ പറഞ്ഞത് അവരുടെ അച്ഛന്‍ നാട്ടിലെ പ്രമാണിയാണെന്നും അതിനാ്ല്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലാത്ത പക്ഷം കുടുംബത്തേയും സ്‌കൂളിനേയും അവര്‍ ആക്രമിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞു. ഇതോടെ ഭയന്നു പോയ വിദ്യാര്‍ത്ഥി നിശബ്ദനാകാന്‍ തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ഓഗസ്റ്റ് 25 ന് ചിത്രീകരിച്ചതാണ്. മര്‍ദ്ദിക്കുന്നതില്‍ ഹരം കണ്ടെത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ ഷൂട്ട് ചെയ്ത് സൂക്ഷിച്ചിരുന്ന വീഡിയോ ആയിരുന്നു അത്. വീഡിയോ വാര്‍ത്തകളില്‍ നിറഞ്ഞതോടെ സഹപാഠികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. എന്നാല്‍ തനിക്കും കുടുംബത്തിനുമെതിരെ ഭീക്ഷണിയുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ടെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.