ശിവകാശി:[www.malabarflash.com] തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപ്പിടിച്ച് ഒമ്പത് പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.
പടക്കങ്ങള്‍ ഗോഡൗണില്‍ നിന്ന ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഗോഡൗണിലെ ജോലിക്കാരും പടക്കം വാങ്ങാനെത്തിയവരുമാണ് അപകടത്തില്‍പ്പെട്ടവരിലധികവും. ആറു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ദീപാവലിക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഗോഡൗണ്‍ നിറയെ പടക്കങ്ങളുണ്ടായിരുന്നു. 35 ഓളം പടക്ക ഗോഡൗണുകളുണ്ട് അപകടം നടന്ന മേഖലയില്‍. അപകടത്തില്‍ രണ്ട് കാറുകളും ഇരുപതോളം ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു.
മരിച്ചവരില്‍ ബാസ്‌കര്‍,സ്വര്‍ണകുമാരി,ദേവി, കാമാര്‍ച്ചി,പുഷ്പലക്ഷ്മി,വലര്‍മത്തി,ജാനകിരാമന്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ കൂടി തിരിച്ചറിയാനുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment