Latest News

വ്യാജ പ്രൊഫൈലിലൂടെ ഫെയ്‌സ്ബുക്ക് സുഹൃത്തില്‍ നിന്ന് നാല് ലക്ഷം തട്ടിയ യുവതി ജീവനൊടുക്കി


നെല്ലൂര്‍: [www.malabarflash.com] ഫെയ്‌സ്ബുക്ക് സുഹൃത്തില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത യുവതി ജീവനൊടുക്കി. ആന്ധ്രയിലെ നെല്ലൂരിലാണ് സംഭവം. വിവാഹിതയായ 23കാരിയാണ് മരിച്ചത്. നെല്ലൂരിലെ മദനപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡില്‍ വച്ച് വിഷം കഴിച്ചാണ് യുവതി മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. രണ്ട് വര്‍ഷം മുന്‍പ് നെല്ലൂരിലെ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ച യുവതി വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് സുജിത്ത് റെഡ്ഡി എന്ന യുവാവിനെയാണ് പറ്റിച്ചത്.

ചാറ്റിംഗിലൂടെ സുജിത്ത് റെഡ്ഡിയുമായി അടുപ്പത്തിലായ യുവതി ഇയാളില്‍ നിന്ന് പലപ്പോഴായി നാല് ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സുജിത്ത് പണം നിക്ഷേപിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും ഇരുചക്ര വാഹനവും വാങ്ങുന്നതിനാണ് യുവതി തട്ടിയെടുത്ത പണം വിനിയോഗിച്ചത്. ഒരാഴ്ച മുന്‍പ് താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയ സുജിത്ത് താന്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടു.

പണം തിരികെ നല്‍കിയില്ലെങ്കില്‍ പരസ്പരം അയച്ച സന്ദേശങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് കൈമാറുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പതിനയ്യായിരം രൂപ തിരിച്ചു നല്‍കാണെന്ന് പറഞ്ഞ യുവതി സുജിത്തിനോട് മദനപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ താനും ഫെയ്‌സ്ബുക്ക് സുഹൃത്തുമായുള്ള ചാറ്റ് സന്ദേശങ്ങള്‍ യുവതി തന്നെ ഭര്‍ത്താവിന് അയച്ചു കൊടുത്തു. ഇതിന് ശേഷമാണ് അവര്‍ ജീവനൊടുക്കിയത്. തന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തണമെന്നും യുവതി ഭര്‍ത്താവിന് മെസേജ് ചെയ്തിരുന്നു. വിഷം കഴിച്ച് അവശനിലയിലായ യുവതി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.