Latest News

'പോക്കറ്റടിക്കാര്‍' എന്ന് യുവതികളുടെ നെറ്റിയില്‍ പച്ച കുത്തിയ പോലീസുകാര്‍ക്ക് കഠിന തടവ്


പാട്യാല: [www.malabarflash.com] നാല് യുവതികളുടെ നെറ്റിയില്‍ അവഹേളനപരമായ വാചകം പച്ചകുത്തിയ പോലീസുകാര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. പഞ്ചാബിലാണ് സംഭവം. നാല് യുവതികളുടെ നെറ്റിയില്‍ പോക്കറ്റടിക്കാര്‍ എന്ന് പച്ചകുത്തിയതിനാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരകള്‍ക്ക് നീതി ലഭിക്കുന്നത്.

അന്ന് എസ്.പി ആയിരുന്ന സുഖ്‌ദേവ് സിംഗ് ചിന്ന, രാംബാഗ് പോലീസ് സ്‌റ്റേഷനില്‍ എസ്.എച്ച്.ഒ ആയിരുന്ന നരീന്ദര്‍ സിംഗ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എ.എസ്.ഐ കന്‍വാല്‍ജിയ് സിംഗ് എന്നയാള്‍ക്ക് ഒരു വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചു. 1993 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണക്കേസില്‍ പിടിക്കപ്പെട്ട യുവതികളുടെ നെറ്റിയില്‍ പോക്കറ്റടിക്കാര്‍ എന്ന് പോലീസ് പച്ചകുത്തുകയായിരുന്നു.

പഞ്ചാബ് പോലീസിന്റെ ഈ നടപടി വ്യാപക വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. മോഷണക്കേസില്‍ യുവതികളെ കോടതിയില്‍ ഹാജരാക്കയിപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പച്ച കുത്തിയ ഭാഗം ദുപ്പട്ട കൊണ്ട് മറച്ചാണ് പോലീസ്, യുവതികളെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് യുവതികളിലൊരാള്‍ ദുപ്പട്ട മാറ്റി സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.