കാസര്‍കോട്:[www.malabarflash.com] പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ബാവിക്കരയിലെ ഹാഷിം(12), അബ്ദുല്‍ അസീസ് (17) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച ഉച്ചക്ക് പതിനൊന്നര മണിക്കാണ് അഞ്ച് കുട്ടികളും കുളിക്കാന്‍ പുഴയിലിറങ്ങിയത്. മറ്റ് കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മൂന്ന് കുട്ടികളെ രക്ഷിച്ച് കരക്കെത്തിച്ചു. ഹാഷിമിനെയും അസീസിനെയും പുറത്തെടുത്ത് ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ആദൂര്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment