കുമ്പള:[www.malabarflash.com] മദ്രസവിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മിഠായി നല്‍കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തിങ്കളാഴ്ച രാവിലെ കുമ്പളയിലാണ് സംഭവം.
കുട്ടികള്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശി തടഞ്ഞുനിര്‍ത്തിയത്. ബലമായി മിഠായി നല്‍കാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ ഭയന്നോടി. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ തമിഴ്‌നാട് സ്വദേശിയെ വളഞ്ഞുവെച്ചു. കൈവശമുണ്ടായിരുന്ന ചാക്ക് പരിശോധിച്ചപ്പോള്‍ മൂന്ന് കിലോയോളം മിഠായി കണ്ടെത്തി.
വിവരമറിഞ്ഞ് കുമ്പള പോലീസും സ്ഥലത്തെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരുസംഘം തന്നെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment